Friday, August 23, 2024
HomeAATINGALഫിഷറീസ് വകുപ്പിൻ്റെ ലഹരി വിമുക്ത പ്രചരണ പരിപാടി "സുമുക്തി" യുടെ ജില്ലാതല ഉദ്ഘാടനം 16 ന്...

ഫിഷറീസ് വകുപ്പിൻ്റെ ലഹരി വിമുക്ത പ്രചരണ പരിപാടി “സുമുക്തി” യുടെ ജില്ലാതല ഉദ്ഘാടനം 16 ന് അഞ്ചുതെങ്ങിൽ.

ഫിഷറീസ് വകുപ്പിന്റെ ലഹരി വിമുക്ത പ്രചരണ പരിപാടിയായ “സുമുക്തി” യുടെ ജില്ലാ തല ഉൽഘാടനം 16 ന് അഞ്ചുതെങ്ങിൽ.

തീരദേശമേഖലയിൽ മത്സ്യതൊഴിലാളികളുടെയും, വിദ്യാർത്ഥികളുടെയും വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം കുറയ്ക്കുന്നതിനും തന്മൂലം ജീവിതത്തിൽ ഉണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിച്ച് ലഹരി വിമുക്തമാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് ഉയർത്തിക്കൊണ്ടു വരുന്നതിനുമായി ലഹരിമുക്തകേരളം പദ്ധതിയുടെ ഭാഗമായാണ് ഫിഷറീസ് വകുപ്പ് സൊസൈറ്റി ഫോർ അസിസ്റ്റന്റ്സ് ടു ഫിഷർ വിമൺ (സാഫ്) ന്റെ നേതൃത്വത്തിൽ അഞ്ചുതെങ്ങിൽ ലഹരി വിമുക്ത പ്രചരണ പരിപാടി സംഘടിപ്പിക്കുന്നത്.

തീരദേശ മേഖലയിൽ ലഹരി വിരുദ്ധ പ്രവർത്തനം നടത്തുന്നതിന് ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 16 മുതൽ 24 വരെ നീണ്ടുനിൽക്കുന്ന ലഹരി വിമുക്തകേരളം ബോധവൽക്കരണപരിപാടികളുടെ ഭാഗമായി സംസ്ഥാനത്ത് പോലീസ്, എക്സൈസ്, ആരോഗ്യം തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് ബോധവത്കകരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരം ജില്ലയിൽ തീരദേശമേഖലയിലെ ലഹരി വിമുക്ത പ്രചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 2022 ഒക്ടോബർ 16 ഞായറാഴ്ച വൈകിട്ട് 3.00 മണിയ്ക്ക് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഹാളിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ലൈജുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വച്ച് ചിറയിൻകീഴ് MLA വി ശശി നിർവ്വഹിക്കുന്നു.

ബോധവൽക്കരണ ക്ലാസ്സിനുശേഷം പ്രശസ്ത മജീഷ്യൻ മനു പൂജപ്പുരയുടെ മാജിക് ഷോ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES