Monday, August 26, 2024
HomeINFORMATIONS & PROJECTSഫേസ്‌ബുക്ക് വഴി പണം തട്ടിപ്പ് : വ്യാജ അക്കൗണ്ടെന്ന് തിരിച്ചറിഞ്ഞാൽ നാഷണല്‍ സൈബര്‍ ക്രൈമിന്റെ ടോൾഫ്രീ...

ഫേസ്‌ബുക്ക് വഴി പണം തട്ടിപ്പ് : വ്യാജ അക്കൗണ്ടെന്ന് തിരിച്ചറിഞ്ഞാൽ നാഷണല്‍ സൈബര്‍ ക്രൈമിന്റെ ടോൾഫ്രീ നമ്പറിൽ പരാതിപ്പെടാം.

സമൂഹമാധ്യമങ്ങളിലെ ഫോട്ടോ ഉപയോഗിച്ച്‌ വ്യാജ അക്കൗണ്ട് ഉണ്ടാക്കുകയും ഫ്രണ്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളുകള്‍ക്ക് സന്ദേശം അയച്ച്‌ പണം ആവശ്യപ്പെടുന്ന തട്ടിപ്പ് കൂടിവരുന്നു സാഹചര്യത്തിൽ ശക്തമായ നടപടിയുമായ് സൈബര്‍ ക്രൈം പൊലീസ് രംഗത്ത്.

തട്ടിപ്പുമായി ബന്ധപ്പെട്ട സമീപകാലത്ത് ഒട്ടേറെ പരാതികള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച്‌ പരാതി രേഖപ്പെടുത്തേണ്ട ടോള്‍ ഫ്രീ നമ്പറടക്കം നല്‍കിക്കൊണ്ട് മുന്നറിയിപ്പുമായാണ് സൈബര്‍ ക്രൈം പൊലീസ് രംഗത്ത് എത്തിയിരിക്കുന്നത്.

ഒരു നമ്പർ അയച്ച്‌ അതിലേക്ക് ഓണ്‍ലൈന്‍ വഴി പണം അയയ്ക്കല്‍, ഗിഫ്റ്റ് കൂപ്പണ്‍ പര്‍ചേസ് ചെയ്ത് അയച്ചുകൊടുക്കല്‍ തുടങ്ങിയ രീതികളിലാണ് പണം ആവശ്യപ്പെടുന്നത്. ഇതിനുള്ള പോംവഴി സമൂഹമാധ്യമത്തിലെ അക്കൗണ്ടുകള്‍ ‘പ്രൈവറ്റ്’ ആയി സൂക്ഷിക്കുകയാണെന്ന് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ എസിപി ടി ശ്യാംലാല്‍ പറഞ്ഞു.

പൊതുജന ബോധവത്കരണത്തിനായുള്ള കേരള പൊലീസിന്റെ സ്റ്റേറ്റ് പൊലീസ് മീഡിയ സെന്ററിന്റെ ഔദ്യോഗിക പേജില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സൈബര്‍ പൊലീസ് മുന്നറിയിപ്പ് നൽകിയത്.

ഇതുപോലുള്ള സന്ദേശങ്ങള്‍ ലഭിച്ചാല്‍ നാഷനല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ 1930 എന്ന നമ്ബരില്‍ വിളിച്ച്‌ പരാതി രജിസ്റ്റര്‍ ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES