Thursday, August 29, 2024
HomeAATINGALഅശരണരായ വിധവകളെ സംരക്ഷിക്കുന്നവര്‍ക്ക് ധനസഹായം : അപേക്ഷ ക്ഷണിച്ചു.

അശരണരായ വിധവകളെ സംരക്ഷിക്കുന്നവര്‍ക്ക് ധനസഹായം : അപേക്ഷ ക്ഷണിച്ചു.

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കള്‍ക്ക് പ്രതിമാസം ആയിരം രൂപ ധനസഹായം അനുവദിക്കുന്നതിന് വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കി വരുന്ന അഭയകിരണം 2022-23 പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 50 വയസിന് മേല്‍ പ്രായമുള്ളതും പ്രായപൂര്‍ത്തിയായ മക്കളില്ലാത്തതുമായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കള്‍ക്കാണ് ധനസഹായത്തിന് അര്‍ഹത.
www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.

അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 20. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട അംഗന്‍വാടികളോ ശിശുവികസന പദ്ധതി ഓഫീസുകളോ സന്ദര്‍ശിക്കേണ്ടതാണെന്ന് ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES