അഞ്ചുതെങ്ങ് പള്ളിപ്പുരയിടം സ്വദേശിയായ പതിനാല്കാരനെ കാണ്മാനില്ല.
അഞ്ചുതെങ്ങ് പള്ളിപ്പുരയിടത്തിൽ സന്തോഷിന്റെ മകൻ ഷനോൻ (14) നെയാണ് ഇന്ന് പുലർച്ചെ അഞ്ചര മണിയോടെ കാണാതായത്.
കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 9633401534 നമ്പറിലോ ബന്ധപ്പെടുക.

അഞ്ചുതെങ്ങിൽ നിന്നും കാണാതായ പതിനാല്കാരനെ കടയ്ക്കാവൂരിൽ നിന്ന് കണ്ടെത്തി.
ഇന്ന് വെളുപ്പിന് മുതൽ അഞ്ചുതെങ്ങ് പള്ളിപ്പുരയിടത്തിൽ നിന്നും കാണാതായ പതിനാല്കാരനെ കടയ്ക്കാവൂരിൽ നിന്നും കണ്ടെത്തി.
കഴിഞ്ഞ ദിവസം പഠനവുമായി ബന്ധപ്പെട്ട് വീട്ടുകാർ ശകാരിച്ചതിനെ തുടർന്ന് പുലർച്ചയോടെ വീടുവിട്ടിറങ്ങുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിൽ കടക്കാവൂരിൽ വച്ച് കണ്ടെത്തുകയായിരുന്നു.

