ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കടയ്ക്കാവൂർ ഹിന്ദുമഹാ സമ്മേളനം ആർഷവിദ്യസമാജം ഡയറക്ടർ ആചര്യ ശ്രീ ആർ മനോജ് ജി നിർവ്വഹിച്ചു.
ഹിന്ദു ഐക്യവേദി താലൂക്ക് പ്രസ്ഡന്റ് ജയൻ അഴൂർ ധർമ്മപതാക ഉയർത്തി ശുഭാരംഭം കുറിച്ച പരിപാടിയിൽ വൈകുന്നേരം മൂന്ന് മണിമുതൽ കോഴിക്കോട് പ്രശാന്ത് വർമ്മയും സംഘവും അവതരിപ്പിച്ച മാനസ ജപ ലഹരി അരങ്ങേറി.
തുടർന്ന് കിളിമാനൂർ സുരേഷിന്റെ അധ്യക്ഷതയിൽ ആരംഭിച്ച ഹിന്ദുമഹാ സമ്മേളനം ആർഷ വിദ്യസമാജം ഡയറക്ടർ ആചര്യ ശ്രീ ആർ മനോജ് ജി നിർവ്വഹിച്ചു. ചടങ്ങിൽ ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി.
സമ്മേളനത്തിന് ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ സെക്രട്ടറി കായിക്കര അശോകൻ സ്വാഗതവും ആറ്റിങ്ങൽ പ്രവാസി ഫോറം പ്രസിഡന്റ് വിനോദ് ശശിധരൻ ആമുഖപ്രഭാഷണവും, ഹിന്ദു ഐക്യവേദി താലൂക്ക് ജനറൽ സെക്രട്ടറി സുനിൽ ബാബു നന്ദിയും രേഖപ്പെടുത്തി.
തുടർന്ന് രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെയും, എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും പുരസ്കാരങ്ങൾ നൽകി.
ആറ്റിങ്ങൽ പ്രവാസി ഫോറം നാരി പുരസ്കാരത്തിന്, ജയ രാജീവ്, ശ്രീകല രാധാകൃഷ്ണൻ, സുജി, വിജി, മഞ്ജു, ഷീബ റ്റി എൽ തുങ്ങിയവർക്കും പ്രവാസി ശ്രേഷ്ഠ പുരസ്കാരം വിനോദ്നും ചടങ്ങിൽവച്ച് വത്സൻ തില്ലങ്കേരി നൽകി ആദരിച്ചു.
സമ്മേളനത്തിന് ഹിന്ദു ഐക്യവേദി കടയ്ക്കാവൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സെൽവൻ ജനറൽ സെക്രട്ടറി ബിജു സുന്ദരേശൻ, വൈസ് പ്രസിഡന്റ് മുരുകൻ ട്രഷറർ സന്തോഷ്, പ്രതീപ്, എസ് ശശാങ്കൻ തുടങ്ങിയവർ നേതൃത്വം നൽകിയ സമ്മേളനത്തിൽ,
ബ്രഹ്മണ സഭ അധ്യക്ഷൻ സുബ്രഹമന്യ സ്വാമി, കെപിഎംഎസ് ജില്ലാ ഭാരവാഹി ശാന്തകുമാർ, സംസ്ഥാന ഗണേശോത്സവ സമിതി ഓർഗനൈസർ വക്കം അജിത്ത്, അഡ്വ മുകേഷ്കുമാർ ഗാന്ധി ബിജെപി ഭാരവാഹികളായ സൗമ്യ, സീമ, ആതിര, സവിത സുനിൽ. വാർഡ് മെമ്പർമാരായ രേഖ സുരേഷ്, ഷീബ. ഛത്രപതി കേരളം കൂട്ടായ്മ ഭാരവാഹികളായ ഛത്രപതി സജീവ്, സുനിൽകുമാർ, രാജീവ് തുടങ്ങിവർ പങ്കെടുത്തു.
സമ്മേളനപരിപാടിയിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിൽ നിന്നും നിരവധിപേർ പങ്കെടുത്തു.
















