Wednesday, August 21, 2024
HomeANCHUTHENGUമാമ്പള്ളി ചർച്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ കർമ്മ പരിപാടികൾക്ക് തുടക്കമായി.

മാമ്പള്ളി ചർച്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ കർമ്മ പരിപാടികൾക്ക് തുടക്കമായി.

അഞ്ചുതെങ്ങ് മാമ്പള്ളി ചർച്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ കർമ്മ പരിപാടികൾക്ക് തുടക്കമായി.

മാമ്പള്ളി ഇടവക അഞ്ചുതെങ്ങ് പോലീസ്, എക്സൈസ് വകുപ്പിന്റെയും സംയുക്കാഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

അഞ്ചുതെങ്ങ് മാമ്പള്ളി ഹോളി സ്പിരിറ്റ്‌ ചർച്ച് സാമൂഹ്യ ശിശ്രൂഷ സമിതി യുടെ നേതൃത്വത്തിൽ ” ഗ്രാമ ദീപം 2022″ ലഹരി വിമുക്ത കർമ്മ പരിപാടിയ്ക്കാണ് തുടക്കമായാത്.

മമ്പള്ളി പള്ളിയിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉൽഘാഠനം വർക്കല ഡിവൈഎസ്പി നിയാസ് നിർവ്വഹിച്ചു.

ടിഎസ്എസ് ഡയറീക്ടർ ഫാദർ ആഷ്ലിൻജോസ് അധ്യക്ഷതവഹിച്ച ചടങ്ങിൽ
മാമ്പള്ളി ഇടവക വികാരി ഫാദർ ജസ്റ്റിൻ ജൂഡിൻ പരിപാടിയിൽ
അഞ്ചുതെങ്ങ് പോലീസ് സിഐ ചന്ദ്രദാസ്, റ്റിഎസ്എസ് കൺവീനർ ജൂഡ് ജോർജ്, തുടങ്ങിയവർ പരിപാടിയ്ക്ക് നേതൃത്വം നൽകിക്കൊണ്ട് പങ്കെടുത്തു.

തുടർന്ന് പള്ളിയിൽ നിന്ന് റാലിയായ് എത്തി മാമ്പള്ളി ഇടവക പരിധിയിൽ ലഹരി വിൽപ്പനയിൽ പങ്കാളികളായിട്ടുള്ളവരെ കണ്ടെത്തി വിൽപ്പനകളിലും ഉപയോഗ ങ്ങളിലും നിന്ന് പിന്തിരിയണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ബോധവാത്കരണ ക്ലാസുകൾ നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES