Tuesday, August 27, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ 2016 മുതൽ 2022 വരെയുള്ള താത്കാലിക നിയമനങ്ങൾ വിജിലൻസ് അന്വഷിയ്ക്കുന്നു.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ 2016 മുതൽ 2022 വരെയുള്ള താത്കാലിക നിയമനങ്ങൾ വിജിലൻസ് അന്വഷിയ്ക്കുന്നു.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ താത്കാലിക നിയമനങ്ങൾ വിജിലൻസ് പരിശോധിക്കുന്നു. തിരുവനന്തപുരം വിജിലൻസ് എൻക്വയറിമിഷനാണ് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ 2016 മുതൽ 2022 വരെ നടത്തിയ താത്കാലിക നിയമനങ്ങൾ മാനദണ്ഡങ്ങൾ പാലിച്ചാണോ എന്നത് പരിശോധിക്കുവാൻ ഉത്തരവിട്ടത്.

2016ലെ ഗവണ്മെന്റെ ഉത്തരവ് അനുസരിച്ച് (1046813/ 26-12-2016) പി.എസ്.സി വഴിഅല്ലാത്ത നിയമനങ്ങൾ എംപ്ലോയ്മെന്റെ എക്സ്ചേഞ്ച് മാർഗ്ഗം നടത്തണമെന്ന ചട്ടം നിലനിൽക്കേ, അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിന് കീഴിലെ വിവിധ തസ്തികകളിലേക്കുള്ള താത്കാലിക നിയമനങ്ങളിൽ മാനദണ്ഡങ്ങൾ പാലിയ്ക്കാതെ സ്വജനപക്ഷേപാതപരമായ ഇടപെടലുകൾ നടത്തിയെന്ന പൊതുതാല്പര്യ ഹർജിയെതുടർന്നാണ് വിജിലൻസ് അന്ന്വേഷണത്തിന് ഉത്തരവായത്.

2016 മുതൽ 2022 വരെ, ക്ലർക്ക്, അറ്റെൻഡർ, സ്ലീപ്പർ, മെയിൻ നേഴ്സ്, ഡ്രൈവർ തുടങ്ങിയ നിരവതി തസ്തികളിലേക്ക് നിയമനം നടന്നിട്ടുള്ളതായ പഞ്ചായത്തിൽ നിന്ന് ലഭിച്ച വിവരവകാശ രേഖയടക്കമുള്ള തെളിവുകൾ ഉൾപ്പെടുത്തിയാണ് പൊതുതാല്പര്യ ഹർജി സമർപ്പിച്ചത്. ഇതേതുടർന്നു ഹർജി പരിശോധിച്ച വിജിലൻസ് ജെഡ്ജ്ജി അന്വേഷണത്തിനായ് വിജിലൻസ് ഡയയ്റക്ടർക്ക് ഉത്തരവ് നൽകുകയായിരുന്നു.

പത്രപരസ്യം നൽകാതെയും അഭിമുഖമൊ, ആവിശ്യമായ മുൻ പരിജയമോ യോഗ്യതയൊ ഇല്ലാത്തവരെ ഗ്രാമ പഞ്ചായത്ത്ന് കീഴിലെ വിവിധ താത്കാലിക ഒഴുവുകളിലേക്ക് നിയമിച്ചതിനെചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹർജി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES