മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്ബൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിച്ചു.
നവംബര്‍ 17 മുതല്‍ ഡിസംബര്‍ 27വരെയാണ് മണ്ഡല ഉത്സവകാലം. മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്രനട ഡിസംബര്‍ 30ന് തുറക്കും. 2023 ജനുവരി 14നാണ് മകരവിളക്ക്.

