ഗാര്‍ഹിക പാചകവാതക വിതരണം സുഗമമാക്കാന്‍ ക്യൂആര്‍ കോഡ് സംവിധാനം നടപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ. സംവിധാനം ഉടന്‍ നിലവില്‍ വരുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ്ങ് പുരി പറഞ്ഞു.
സംവിധാനം നിലവില്‍ വരുന്നതോടെ സിലിണ്ടര്‍ വിതരണത്തിലെ തട്ടിപ്പും മോഷണവും ഉള്‍പ്പടെ തടയാനും കഴിയുമെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഗ്യാസ് സിലിണ്ടറുകളുടെ ട്രാക്കിങ്, ട്രെയ്‌സിങ് ഉള്‍പ്പടെ പരിശോധിക്കാനും കഴിയും.
ആദ്യഘട്ടത്തില്‍ 20,000 ഗ്യാസ് സിലിണ്ടര്‍ ഉപഭോക്താക്കള്‍ക്ക് ക്യൂ ആര്‍ കോഡ് നല്‍കിയിട്ടുണ്ട്. വരും മാസങ്ങളില്‍ 14. 2 കിലോ ഗാര്‍ഹിക സിലിണ്ടറിലും കോഡ് ഘടിപ്പിക്കും.

