അഞ്ചുതെങ്ങ് സ്വദേശിയുടെ ഹൃദയ സർജ്ജറിക്ക് പ്രധാന മന്ത്രി ജൻ ആരോഗ്യ യോജന (PMJAY) തുണയായി. അഞ്ചുതെങ്ങ് വാക്കംകുളം സ്വദേശി സുജാതനാണ് കേന്ദ്ര സർക്കാർ പദ്ധതിയിലൂടെ മികച്ച ചികിത്സാ സഹായം ലഭിച്ചത്.
65-കാരനായ സുജതനെ കഠിനമായ നെഞ്ചുവേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ ചെയ്യേണ്ട രോഗിയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നതിനാൽ ഇൻട്രോവാസ്‌കുലാർ ലിത്തോട്രിക്‌സ് എന്ന ചികിത്സ നൽകി.
രക്തധമനികളിൽ കാത്സ്യം കല്ലുകൾ രൂപപ്പെട്ടിരുന്നതാണ് സ്ഥിതി കൂടുതൽ സങ്കീർണമാക്കിയത്. തുടർന്നാണ് ബലൂൺ കടത്തി കാത്സ്യം പൊടിക്കുന്ന ഇൻട്രോവാസ്‌കുലാർ ലിത്തോട്രിക്‌സ് ചികിത്സ നൽകിയത്. മെഡിക്കൽ കോളേജ് ഹൃദ്രോഗ വിഭാഗം മേധാവി പ്രൊഫ കെ ശിവപ്രസാദിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. ലക്ഷങ്ങൾ ചെലവേറിയ ചികിത്സ പ്രധാന മന്ത്രി ജൻ ആരോഗ്യ യോജന (PMJAY) Pradhan Mantri Jan Arogya Yojna പ്രകാരം സാമൂഹികസുരക്ഷാ മിഷൻ പൂർണമായും സൗജന്യമായാണ് നൽകിയത്. സുജാതൻ ഇപ്പോൾ സുഖം പ്രാപിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

