കെ.എസ്.ആര്‍.ടി.സി ബസില്‍ കയറുന്ന ഓരോ യാത്രക്കാരും ബസില്‍ നിന്നിറങ്ങുന്നതുവരെ സുരക്ഷിതമാക്കുന്ന സാമൂഹ്യ സുരക്ഷ ഇന്‍ഷുറന്‍സിന് അർഹനാണ്.
കെ.എസ്.ആര്‍.ടി.സിയും ന്യൂ ഇന്ത്യ അഷുറന്‍സും സംയുക്തമായാണ് സാമൂഹ്യ സുരക്ഷ ഇന്‍ഷുറന്‍സ് നടപ്പാക്കുന്നത്.
ടിക്കറ്റ് റിസര്‍വ് ചെയ്യുന്നവര്‍ക്കും യാത്രയ്ക്കിടെ നേരിട്ട് ടിക്കറ്റ് എടുക്കുന്നവര്‍ക്കും എന്നിങ്ങനെ രണ്ട് രീതിയിലാണ് ഇന്‍ഷുറന്‍സ് പോളിസികളുള്ളത്.
▪️ടിക്കറ്റ് ബുക്ക് ചെയ്യുന്നയാള്‍ക്ക് യാത്രക്കിടെ എന്തെങ്കിലും അപകടം സംഭവിച്ചാല്‍.
ചികിത്സ ചെലവായി പരമാവധി മൂന്ന് ലക്ഷവും മരണം സംഭവിച്ചാല്‍ പത്ത് ലക്ഷവും ഇന്‍ഷുറന്‍സ് പ്രകാരം ലഭിക്കും.
▪️നേരിട്ട് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് അപകടം സംഭവിച്ചാല്‍.
രണ്ട് ലക്ഷം ചികിത്സ ചെലവും മരണം സംഭവിച്ചാല്‍ അഞ്ച് ലക്ഷവും ലഭിക്കും.
കെ.എസ്.ആര്‍.ടി.സി ബസില്‍ ടിക്കറ്റ് എടുക്കുന്ന ഓരോ യാത്രക്കാരനും അവരുടെ സ്റ്റോപ്പില്‍ ഇറങ്ങുന്നത് വരെയുള്ള സമയം ഈ പോളിസിയുടെ സുരക്ഷ ഉണ്ടായിരിക്കും.
▪️അപകടം സംഭവിച്ചാല്‍.
ഏറ്റവും അടുത്തുള്ള കെ.എസ്.ആര്‍.ടി.സി. ഓഫീസുമായി ബന്ധപ്പെട്ട് യാത്ര ചെയ്ത ടിക്കറ്റ്, തിരിച്ചറിയല്‍ രേഖ, ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന രേഖകളും ബില്ലുകളും, സഹിതം ക്ലെയിമിന് അപേക്ഷിക്കാം.
2014ലെ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ആക്ട് പദ്ധതി പ്രകാരം യാത്രക്കാർക്ക് നൽകിവരുന്ന അപകട ഇൻഷുറൻസ് പ്രകാരമാണ് തുക നൽകുന്നത്. ഇതിനായി യാത്രക്കാരിൽനിന്ന് ടിക്കറ്റ് ചാർജിനൊപ്പം ഒരു രൂപമുതൽ സെസ് സമാഹരിച്ചും മറ്റുമായി ഏതാണ്ട് രണ്ട് കോടിയിലധികം രൂപ പ്രതിവർഷം പ്രീമിയം നൽകിയാണ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്.

