Thursday, August 29, 2024
HomeINFORMATIONS & PROJECTSഇന്ന് "ഭരണഘടനാ ദിനം" / "സംവിധാന്‍ ദിവസ്"

ഇന്ന് “ഭരണഘടനാ ദിനം” / “സംവിധാന്‍ ദിവസ്”

ഇന്ത്യന്‍ ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ച ദിവസമാണ് ഇന്ന്. നവംബർ 26 ആണ് ഭാരതം ഭരണഘടനാ ദിനമായി ആചരിക്കുന്നത്.

1949 നവംബര്‍ 26 ഇന്ത്യന്‍ ഭരണഘടനാ അസംബ്ലി നമ്മുടെ ഭരണഘടനയെ അംഗീകരിച്ചു. 2015 മുതല്‍, ഈ ദിവസം ഇന്ത്യയുടെ ഭരണഘടനാ ദിനമായി ആചരിക്കുന്നു.

ഈ ദിവസം “സംവിധാന്‍ ദിവസ്”എന്നും അറിയപ്പെടുന്നു. ഭരണഘടന അംഗീകരിച്ചതിന് രണ്ടു മാസത്തിന് ശേഷമാണ് നിലവില്‍ വന്നത്. ഭരണഘടനയുടെ മുഴുവന്‍ ആശയങ്ങളും ഉള്‍ക്കൊള്ളുന്ന ആമുഖം വായിച്ചുകൊണ്ടാണ് ഓരോ ഭരണഘടനാ ദിനവും ആഘോഷിക്കാറുള്ളത്.

‘ഇന്ത്യയിലെ ജനങ്ങളായ നാം’ എന്ന വാചകത്തോടെയാണ് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ലിഖിത ഭരണഘടനയായ ഇന്ത്യന്‍ ഭരണഘടന ആരംഭിക്കുന്നത്. 1946 ഡിസംബര്‍ 9 മുതല്‍ 1949 നവംബര്‍ 26 വരെ പ്രവര്‍ത്തിച്ച കാബിനെറ്റ് മിഷന്‍ പദ്ധതിയുടെ കീഴില്‍ രൂപവത്കരിച്ച ഭരണഘടനാ നിര്‍മ്മാണസഭയെയായിരുന്നു ഇന്ത്യന്‍ ഭരണഘടന രൂപവത്കരിക്കുന്നതിനുള്ള ചുമതല. ഇന്ത്യന്‍ ഭരണഘടന എന്ന ദൗത്യം പൂര്‍ത്തിയാക്കാന്‍ സഭക്ക് കൃത്യം രണ്ടു വര്‍ഷം പതിനൊന്ന് മാസം പതിനെട്ട് ദിവസം വേണ്ടി വന്നു. ഒടുവില്‍ 1949 നവംബര്‍ 26 ന് ഘടകസഭ ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപവത്കരിച്ച ഭരണഘടന അംഗീകരിക്കുകയും 1950 ജനുവരി 26 മുതല്‍ ഇത് പ്രാബല്യത്തില്‍ വരുകയും ചെയ്തു.

തുടര്‍ന്ന് എല്ലാ വര്‍ഷവും നവംബര്‍ 26 ഇന്ത്യയില്‍ ഭരണഘടനാ ദിനമായി ആഘോഷിക്കുന്നു. (ഇത് ദേശീയ നിയമദിനം എന്നും അറിയപ്പെടുന്നു.)

▪️ഇന്ത്യന്‍ ഭരണഘടനയുടെ പ്രത്യേകതകള്‍ എന്തൊക്കെ.. ❓️

ഇന്ത്യന്‍ ഭരണഘടന തയാറാക്കാന്‍ ഏകദേശം 2 വര്‍ഷവും 11 മാസവും 18 ദിവസവും വേണ്ടി വന്നു.

ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയാണ് ഇന്ത്യന്‍ ഭരണഘടന.

ഭരണഘടനയുടെ യഥാര്‍ത്ഥ പകര്‍പ്പ് കൈകൊണ്ട് എഴുതിയതാണ്.

ഭരണഘടനയുടെ യഥാര്‍ത്ഥ പകര്‍പ്പുകള്‍ പാര്‍ലമെന്റ് ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്നു.

ഭരണഘടനയുടെ ഓരോ പേജിലും ഒരു സ്വര്‍ണ്ണ ഇല ഫ്രെയിമും ഓരോ അധ്യായത്തിന്റെയും ആദ്യ പേജില്‍ ചില കലാസൃഷ്ടികളുമുണ്ട്.

പ്രശസ്ത എഴുത്തുകാരന്‍ പ്രേം നാരായണ്‍ റൈസാദയാണ് ഭരണഘടനയുടെ യഥാര്‍ത്ഥ പകര്‍പ്പുകള്‍ തയ്യാറാക്കിയത്.

ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനഘടന 1935 ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ടിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

നമ്മുടെ ഭരണഘടനയുടെ ചില സുപ്രധാന ഭാഗങ്ങള്‍ പല രാജ്യങ്ങളുടെയും ഭരണഘടനയില്‍ നിന്ന് എടുത്തിട്ടുള്ളതാണ്.

യുഎസ്എയില്‍ നിന്നുള്ള മൗലികാവകാശങ്ങളും സ്വതന്ത്ര ജുഡീഷ്യറിയും, ബ്രിട്ടനില്‍ നിന്നുള്ള പാര്‍ലമെന്ററി സമ്പ്രദായവും പ്രസിഡന്റ് സ്ഥാനവും, കാനഡയില്‍ നിന്നുള്ള ഫെഡറല്‍ ഗവണ്‍മെന്റ് സംവിധാനം, ആഫ്രിക്കയില്‍ നിന്നുള്ള ഭരണഘടനാ ഭേദഗതി സംവിധാനം, സോവിയറ്റ് യൂണിയനില്‍ നിന്നുള്ള മൗലിക കര്‍ത്തവ്യങ്ങള്‍, ജര്‍മ്മനിയില്‍ നിന്നുള്ള അടിയന്തര വ്യവസ്ഥകള്‍, അയര്‍ലന്‍ഡില്‍ നിന്നുള്ള നയ തത്വങ്ങള്‍, ഫ്രാന്‍സില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ ഭരണസംവിധാനം, ഓസ്ട്രേലിയയില്‍ നിന്നുള്ള കണ്‍കറന്റ് ലിസ്റ്റും ചേര്‍ന്നാണ് നമ്മുടെ ഭരണഘടന രൂപം കൊണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES