Sunday, August 25, 2024
HomeKERALAവർക്കല ശ്രീ നാരായണ സന്യാസിനി മഠം മഠാധിപതി സർവ്വശ്രീ : ജനനി ആത്മാനന്ദമയി സമാധിയായി.

വർക്കല ശ്രീ നാരായണ സന്യാസിനി മഠം മഠാധിപതി സർവ്വശ്രീ : ജനനി ആത്മാനന്ദമയി സമാധിയായി.

▪️അഞ്ചുതെങ്ങ് കായിക്കര സ്വദേശിനിയായിരുന്നു.

വർക്കല ശ്രീ നാരായണ സന്യാസിനി മഠം മഠാധിപതിയും പുനർജനി അമ്മവീട് മുഖ്യ കാര്യദർശിയും രക്ഷധികാരിയുമായ സർവ്വശ്രീ  ജനനി ആത്മാനന്ദമയി  (ലളിതാമണി) (82) സമാധിയായി.

2022 മെയ്‌ രാത്രി 10 മണിയോടെ വർക്കല മിഷൻ  ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. വളരെ നാളുകളായി വർദ്ധക്യ സഹചമായ അസുഖങ്ങൾ കാരണം ചികിത്സയിലായിരുന്നു.

അഞ്ചുതെങ്ങ് കായിക്കര പോളയ്ക്കൽ തുണ്ടത്തിൽവീട്ടിൽ  നാരായണൻ വാദ്യാരുടെയും കൗസല്യയുടെയും മകളായ് ജനനം. പഠനത്തിൽ മികവ് പുലർത്തിയിരുന്ന ലളിതാമണി (MA, B:ed ) അധ്യാപന ജോലി അവസാനിപ്പിച്ചുകൊണ്ട് സന്ന്യാസ ജീവിതം സ്വീകരിയ്ക്കുകയായിരുന്നു.

അശരണർക്കും നിർദ്ധനർക്കുമായ് ജീവിതം ഉഴിഞ്ഞുവച്ച് സന്നദ്ധ സേവന പ്രവർത്തനങ്ങൾ നടത്തിവരുകെയായിരുന്നു അന്ത്യം. മൃതദേഹം ആശ്രമത്തിൽ ശയന സമാധിയിരുത്തി. ചടങ്ങിൽ ശിവഗിരിമഠം പ്രതിനിധികൾ ,  സാമൂഹ്യ രംഗത്തെ പ്രമുഖർ നാട്ടുകാർ തുടങ്ങി നിരവധിപേർ അന്ത്യോപചാര ചടങ്ങുകൾക്ക് എത്തിയിരുന്നു.

സർവ്വശ്രീ : ജനനി ആത്മാനന്ദമയി അമ്മയ്ക്ക് അഞ്ചുതെങ്ങ് 👁️‍🗨️ വാർത്തകളുടെ പ്രണാമം.. 🙏🏻

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES