അഞ്ചുതെങ്ങ് മാമ്പള്ളി സെന്റ് അലോഷ്യസ് എൽപി സ്കൂളിന് കളിക്കോപ്പുകൾ സംഭാവന നൽകി മുൻ പ്രഥമാധ്യാപിക.
മാമ്പള്ളി സെൻറ് അലോയ്ഷസ് എൽപി സ്കൂൾ മുൻ പ്രഥമാധ്യാപിക ജെസ്സി പെരേരയാണ് വിദ്യാർത്ഥികൾക്കായി കളിക്കോപ്പുകൾ സ്കൂളിന് സംഭാവന നൽകിയത്.
സ്കൂളിലെ എൽകെജി, യുകെജി വിദ്യാർത്ഥികൾക്കയാണ് പതിനായിരത്തോളം വില വരുന്ന കളിക്കൊപ്പുകളും
സർഗ്ഗാത്മകത വളർത്തിയെടുക്കുവാനുതകുന്ന വിവിധ പ്രശ്നോത്തരികളും സംഭാവനയായ് കൈമാറിയത്.
മാമ്പള്ളി സെന്റ് അലോഷ്യസ് സ്ക്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിന്റെ ഉൽഘാടനം സ്കൂൾ മാനേജറും ഇടവക വികാരിയുമായ ഫാദർ ജസ്റ്റിൻ ജൂഢിൻ നിർവ്വഹിച്ചു.
തുടർന്ന് ജെസ്സി പെരേര കളിക്കോപ്പുകൾ വിദ്യാർത്ഥികൾക്ക് കൈമാറി.
സ്കൂൾ പ്രഥമാധ്യാപിക എലിയാമ്മ തോമസ് സ്വാഗതവും പിറ്റിഎ പ്രസിഡന്റ് ജോഷി ജോണി, ഇടവക വിദ്യാഭ്യാസ കൺവീനർ ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.


