Friday, August 30, 2024
HomeANCHUTHENGUവിശപ്പ് രഹിത പദ്ധതിയുമായ് മാമ്പള്ളി ഹോളി സ്പിരിറ്റ്‌ ദേവാലയം.

വിശപ്പ് രഹിത പദ്ധതിയുമായ് മാമ്പള്ളി ഹോളി സ്പിരിറ്റ്‌ ദേവാലയം.

വിശപ്പ് രഹിത പദ്ധതിയുമായ് അഞ്ചുതെങ്ങ് മാമ്പള്ളി ഹോളി സ്പിരിറ്റ്‌ ദേവാലയം റംഗത്തുവന്നു. സെന്റ് ആന്റണീസ് ആരാധന കൂട്ടയ്മയുടെ നേതൃത്വത്തിലാണ് മാമ്പള്ളി കേന്ദ്രമാക്കി വിശപ്പ് രഹിത പദ്ധതി ആരംഭിച്ചിരിക്കുന്നത്.

“സെന്റ് ആന്റണീസ് ബ്രഡ്” എന്നപേരിൽ നടപ്പിലാക്കുന്ന വിശപ്പ് രഹിത പദ്ധതിയിലൂടെ
എല്ലാ ദിവസം ഉച്ചയ്ക്ക് 12 മണി മുതൽ 1 മണി വരെ അഞ്ചുതെങ്ങ് മാമ്പള്ളി ഹോളി സ്പിരിറ്റ്‌ ദേവാലയത്തിൽ നിന്നും ഭക്ഷണം ലഭ്യമാകുന്നതാണ്.

പദ്ധതിയുടെ ഉൽഘാഠനം ഡിസംബർ 13 ന് മാമ്പള്ളി ഹോളി സ്പിരിറ്റ്‌ ദേവാലയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇടവക വികാരി ഫാദർ ജസ്റ്റിൻ ജൂഡിൻ നിർവ്വഹിച്ചു.

മാമ്പള്ളി ദേവാലയ ചെവ്വാഴ്ച ആരാധനാ കൂട്ടയ്മ അംഗങ്ങൾ പദ്ധതിയുടെ ആശയം മുന്നോട്ടുവയ്ക്കുകയും ഇടവക കമ്മറ്റിയുടെ അനുമതിയോടെ നടപ്പിലാക്കുകയുമായിരുന്നു.

പദ്ധതിതിലേക്ക് ഭക്ഷ്യ വിഭവങ്ങളും, ധനസഹായവും നൽകുവാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. സഹായങ്ങൾ നൽകുവാൻ താല്പര്യമുള്ളവർക്ക് മാമ്പള്ളി ദേവാലയവുമായി ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES