സംസ്ഥാനതല “സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ അഞ്ചുതെങ്ങ് സ്വദേശിനി ഉൾപ്പെട്ട ടീമിന് സ്വർണ്ണം. തൃശ്ശൂർ വടക്കാഞ്ചേരിയിൽ വച്ച് നടന്ന സംസ്ഥാനതല സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് 2022 – 2023 മത്സരത്തിൽ അഞ്ചുതെങ്ങ് അങ്ങാവിള സ്വദേശിനിയായ
വൈഗ രഞ്ജിത്ത് ഉൾപ്പെട്ട സംഘമാണ് സ്വർണ്ണം കരസ്ഥമാക്കിയത്.
അഞ്ചുതെങ്ങ് ആറാം വാർഡിൽ ( പുത്തൻനട ) ആങ്ങാവിളയിൽ രഞ്ജിത്ത് രമേശന്റേയും ദിവ്യ രഞ്ജിത്ത് ദമ്പതികളുടെ മകളാണ് പത്ത് വയസ്സ്കാരിയായ വൈഗ രഞ്ജിത്ത്.
വർക്കല GMHS സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ വൈഗ,
വർക്കലയിൽ പ്രമുഖ സ്റ്റുഡിയോ സ്ഥാപനമായ ഗൾഫ് സ്റ്റുഡിയോ രമേശന്റെ ചെറുമകൾകൂടിയാണ്. നിലവിൽ വൈഗയുടെ കുടുംബം വർക്കല സന്നിധിഗ്രാമം സരസ്വതി നിവാസിലാണ് സ്ഥിരതാമസം.
വൈഗയ്ക്കും ടീം അംഗങ്ങൾക്കും അഞ്ചുതെങ്ങ് 👁️🗨️ വാർത്തകളുടെ അഭിനന്ദനങ്ങൾ.


