Saturday, August 31, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് സർവ്വീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം ഡിസംബർ 27ന്.

അഞ്ചുതെങ്ങ് സർവ്വീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം ഡിസംബർ 27ന്.

അഞ്ചുതെങ്ങ് സർവ്വീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം 2022 ഡിസംബർ 27ന്.

ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മാമ്പള്ളി നെടുങ്ങണ്ട മത്സ്യത്തൊഴിലാളി ക്ഷേമവികസന സഹകരണ സംഘത്തിന്റെ ഹാളിൽ വച്ച് സംഘടിപ്പിക്കുന്ന പൊതുയോഗത്തിന് പ്രസിഡന്റ് എസ് സുരേന്ദ്രന്റെ അദ്ധ്യക്ഷതവഹിക്കും. പൊതുയോഗത്തിൽ ബാങ്കിലെ എല്ലാ എ ‘ക്ലാസ് അംഗങ്ങളും പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

പൊതുയോഗം അജണ്ടകൾ
പൊതുയോഗ മിനിറ്റ്സ് വായിച്ച് അംഗീകരിക്കൽ, 2021-22 വർഷ പ്രവർത്തനറിപ്പോർട്ടുകളുടേയും കണക്കുകളുടേയും അവതരണം, 2021-22 വർഷത്തെ വരവ്ചെലവുകൾക്കുള്ള അംഗീകാരം, 2023-24 വർഷത്തേക്കുള്ള ബജറ്റ്, 2020-21 വർഷത്തെ ആഡിറ്റ് റിപ്പോർട്ട് സമർപ്പണം, ചോദ്യങ്ങളും പ്രമേയങ്ങളും, പ്രസിഡന്റിന്റെ അനുമതിയോടു കൂടിയുള്ള ഇതരവിഷയങ്ങൾ ചർച്ചചെയ്യൽ.

ചോദ്യങ്ങൾ, പ്രമേയങ്ങൾ എന്നിവ ഡിസംബർ 22 ന് വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് മുൻപായി ആഫിസിൽ ലഭിച്ചിരിക്കേണ്ടതാണ്. വാർഷിക റിപ്പോർട്ടും കണക്കുകളും ആഫീസിൽ നിന്നും ഡിസംബർ 22-ാം തീ യതി മുതൽ ലഭിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES