Monday, August 26, 2024
HomeANCHUTHENGUക്രിസ്തുമസ് ആഘോഷം : കടലിൽ കുളിയ്ക്കുന്നതിനിടെ അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിയുൾപ്പെടെ മൂന്ന്പേരെ കാണാതായി.

ക്രിസ്തുമസ് ആഘോഷം : കടലിൽ കുളിയ്ക്കുന്നതിനിടെ അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിയുൾപ്പെടെ മൂന്ന്പേരെ കാണാതായി.

ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി കടലിൽ കുളിയ്ക്കുന്നതിനിടെ അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിയുൾപ്പെടെ മൂന്ന്പേരെ കാണാതായി.

അഞ്ചുതെങ്ങിൽ നിന്ന് ഒരാളും പുത്തൻതോപ്പിൽ നിന്ന് രണ്ട് പേരെയുമാണ് കടലിൽ കാണാതായത്. ഇവർക്കായ് തിരച്ചിൽ തുടരുകയാണ്.

അഞ്ചുതെങ്ങിൽ നിന്ന് കാണാതായത് മാമ്പള്ളി ഓലുവിളാകം സ്വദേശിയായ സജൻ ആന്റണി (35)യും പുത്തൻതോപ്പിലുണ്ടായ അപകടത്തിൽ കാണാതായത് മേനംകുളം ചിറ്റാറ്റ്മുക്ക് ചിറക്കൽ ഷൈൻഭവനിൽ ഫ്രയസ് (17) കണിയാപുരം മുസ്താൻമുക്ക് വെട്ടുവീളവീട്ടിൽ സാജിദ് (19) എന്നിവരെയാണ് കാണാതായത്.

വൈകിട്ട് ആറ് മണിയോടെയാണ് പുത്തൻതോപ്പിൽ അപകടം സംഭവിച്ചത്. തിരയിൽപ്പെട്ട സജിദിനെ രക്ഷിയ്ക്കുവാൻ ശ്രമിക്കവേ ഫ്രയസിനേയും ഒഴുക്കിൽപ്പെട്ട് കാണാതാകുകയായിരുന്നു.

ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ മാമ്പള്ളി കടലിലുണ്ടായ അപ്രതീക്ഷിത തിരയിൽപ്പെട്ട് സജൻ ആന്റണിയെ കാണാതാകുകയായിരുന്നു.
ഇവർക്കായി കോസ്റ്റൽ പോലീസിന്റെയും മത്സ്യത്തൊഴിലാകളുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES