Friday, August 23, 2024
HomeCRIME & POLICEവർക്കലയിൽ പതിനേഴുകാരിയെ കഴുത്തറുത്ത് കൊന്നു.

വർക്കലയിൽ പതിനേഴുകാരിയെ കഴുത്തറുത്ത് കൊന്നു.

വർക്കല വടശ്ശേരിക്കോണത്ത് പതിനേഴു വയസ്സുകാരിയെ കഴുത്തറുത്ത് കൊന്നു. വടശേരികോണം സംഗീത നിവാസിൽ സംഗീതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിക്കല്‍ സ്വദേശി ഗോപുവാണ് പിടിയിലായത്. സംഗീതയെ അർധ രാത്രി 1.30ന് വീടിന് പുറത്ത് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സഹോദരിക്കൊപ്പം ഉറങ്ങാൻ കിടന്ന സംഗീതയെ വീടിന് പുറത്തേക്ക് വിളിച്ചിറക്കി പ്രതി ആക്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെൺകുട്ടിയുടെ മൊബൈലും കാണാനില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES