അഞ്ചുതെങ്ങ് മുണ്ടുതുറ – സൊസൈറ്റി ഓട നിർമ്മാണം നിലച്ചതിനെ തുടർന്ന് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്ത് വന്നു.
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് (മുടിപ്പുര)
അഞ്ചാം വാർഡിലാണ് മുണ്ടുതുറ – സൊസൈറ്റി ഓടനിർമ്മാണമാണ് ആഴ്ചകളായ് മുടങ്ങികിടക്കുന്നത്.
ഇവിടുത്തെ ആശാസ്ത്രീയമായ ഓട നിർമ്മാണം ആരംഭത്തിൽ തന്നെ വിവാദമായിരുന്നു.
നിരവധി കുടുംബങ്ങൾ താമസിക്കുന്ന മുണ്ടുതുറയിൽ നിന്നും മുടിപ്പുര കയർ സൊസൈറ്റി ഭാഗത്തേക്ക് പോകുന്ന നടവഴിയി ഭാഗങ്ങളിൽ സമതലത്തിൽ നിന്നും ഒരുമീറ്ററോളം ഉയരത്തിൽ നടവഴിയുടെ ഇരുവശങ്ങളിലുമായി പാർശ്വഭിത്തി നിർമ്മിയ്ച്ചുകൊണ്ട് ഓട നിർമ്മാണം നടത്തിയത് പ്രദേശവാസികളിൽ ആശങ്ക ഉയർത്തുകയും ഇത് വിവാധങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു.
നിലവിൽ കോൺക്രീറ്റ് ചെയ്യപ്പെട്ട നടവഴിയിലാണ് അധികൃതർ ഓട നിർമ്മാണം നടത്തിയത്, എന്നാൽ നിർമ്മാണം പകുതി വഴിയിൽ മുടങ്ങിയതോടെ കാൽനടയാത്രകാർക്ക് പോലും പ്രദേശത്തേയ്ക്ക് യാത്ര ചെയ്യുവാൻ കഴിയാത്ത സാഹചര്യമുണ്ടക്കുകയായിരുന്നു..
കോൺക്രീറ്റ് നടവഴിയിൽ പലകകൾ അടുക്കി ആവിശ്യത്തിനു കമ്പിയോ മെറ്റലോ ഉപയോഗിക്കാതെയാണ് ഓടനിർമ്മാണമെന്ന ആക്ഷേപം നിലനിൽക്കേയാണ് ഇപ്പോൾ ഓട നിർമ്മാണം പൂർത്തിയാക്കാതെയും നിർമ്മാണം പൂർത്തിയായ സ്ഥലങ്ങളിൽ സ്ലാബ്കൾ സ്ഥാപിക്കാതെയും വഴിയാത്രക്കാർക്ക് ദുരിതം വിതയ്ക്കുന്നത്.
സംസ്ഥാനത്ത് മഴക്കാല പൂർവ്വ ശുചീകരണം കൊട്ടിഘോഷിയ്ക്കബോഴാണ് പ്രദേശവാസികളുടെ സഞ്ചാര സ്വാതന്ത്യം പോലും തടസ്സപ്പെടുത്തികൊണ്ട് ഓടനിർമ്മാനം പാതിവഴിയിലാട്ടുള്ളത്.
തന്മൂലം യാത്രാ ദുരിതവും പ്രദേശത്തെ വീടുകളിലുൾപ്പെടെ വെള്ളം കെട്ടി നിൽക്കുവാനും കാരണമായിത്തീർന്നതിനെ തുടർന്നാണ് പ്രദേശവാസികളുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിലേയ്ക്ക് പ്രതിഷേധം സംഘടിപ്പിച്ചത്.
എന്നാൽ സമയത്ത് ബില്ല് മാറാത്തതാണ് നിർമ്മാണ പ്രവർത്തികൾ നിർത്തുവയ്ക്കാൻ കാരണമായതെന്നാണ് സൂചന.

