Friday, August 30, 2024
HomeANCHUTHENGUഅഞ്ചുതെങ്ങിൽ ഓൺലൈൻ പഠനത്തിനായ് സംഭാവന നൽകിയ മൊബൈൽ ഫോണുകൾ വിദ്യാർത്ഥികളിൽനിന്ന് തിരികെ ആവിശ്യപ്പെടുന്നതായ് ആക്ഷേപം.

അഞ്ചുതെങ്ങിൽ ഓൺലൈൻ പഠനത്തിനായ് സംഭാവന നൽകിയ മൊബൈൽ ഫോണുകൾ വിദ്യാർത്ഥികളിൽനിന്ന് തിരികെ ആവിശ്യപ്പെടുന്നതായ് ആക്ഷേപം.

കോവിഡ് പശ്ചാത്തലത്തിലെ ഓൺലൈൻ പഠനത്തിനായി അഞ്ചുതെങ്ങിലെ പ്രമുഖ സ്കൂളിൽ സംഭവനകളാൽ വിതരണം ചെയ്ത മൊബൈൽ ഫോണുകൾ വിദ്യാർത്ഥികളിൽനിന്ന് തിരികെ ആവിശ്യപ്പെടുന്നതായ് ആക്ഷേപം.

കോവിഡ് വ്യാപന ഭീതിയെ തുടർന്ന് സ്കൂളുകൾ അനിശ്ചിതകാലത്തേയ്ക്ക് അടച്ചതോടെ ആരംഭംകൊണ്ട ഓൺലൈൻ പഠനത്തിനായ് നിർദ്ധന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് സുമനസ്സുകളുടെ സഹായത്താൽ വിതരണം ചെയ്ത മൊബൈൽ ഫോണുകളാണ് അഞ്ചുതെങ്ങിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനം തിരികെ ആവശ്യപ്പെടുന്നതായി ആക്ഷേപം ഉയർന്നിരിക്കുന്നത്.

സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിനായ് മൊബൈൽ ഫോൺ / ലാപ്ടോപ് / ടിവി തുടങ്ങിയവ കോവിഡ് വ്യാപനകാലത്ത് പ്രദേശത്തെ വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ വ്യാപകമായി വിതരണം ചെയ്തിരുന്നു.

പല സംഘടകളും അതാത് പ്രദേശങ്ങളിലെ സ്കൂളുകളിലെ അധ്യാപകരുടെ അഭ്യർത്ഥനമാനിച്ചാണ് സഹായങ്ങൾ നൽകുവാനായ് മുന്നോട്ടുവന്നിരുന്നത്.
ഇത്തരത്തിൽ വിതരണം ചെയ്ത സ്മാർട്ട്‌ ഫോണുകൾ നിലവിൽ LP വിദ്യാഭ്യാസം പൂർത്തിയാക്കി അടുത്ത സ്കൂളുകളിലേക്ക് പോകുന്ന വിദ്യാർഥികളിൽ നിന്നുമാണ് സ്കൂൾ അധികൃതർ തിരികെ ഏൽപ്പിക്കണമെന്ന ആവിശ്യമായി രംഗത്ത് വന്നിരിക്കുന്നത്.

കൂടാതെ ഫോണിന് ഏതെങ്കിലും തരത്തിലുള്ള കെടുപാടുകൾ സംഭവിച്ചിട്ടുണ്ട് എങ്കിൽ അതിന്റ അറ്റകുറ്റ പണികൾ കൂടി ചെയ്യിച്ചു കൊടുക്കുവാൻ ആവശ്യ പെടുന്നതായും പറയപ്പെടുന്നു.

എന്നാൽ മൊബൈൽ ഫോണുകൾ തങ്ങൾ തിരികെ ആവിശ്യപ്പെടുന്നത് എൽപി ക്ലാസ്സുകളിൽ പുതുതായി എത്തുന്ന വിദ്യാർഥികൾക്ക് പഠന ആവശ്യത്തിനായി നൽകുവാൻ ആണെന്നും, പ്രദേശത്തെ ഭൂരിപക്ഷം കുടുംബങ്ങളുടെയും സാമ്പത്തിക സാഹചര്യങ്ങൾ വളരെ പരിതാപകരമാണെന്നും ഇത്തരം കുടുംബങ്ങളിലെ വിദ്യാർത്ഥികളെ സഹായിക്കുവാൻ വേണ്ടിയാണ് ഫോണുകൾ തിരികെ ആവിശ്യപ്പെട്ടിട്ടുള്ളതെന്നും ബന്ധപ്പെട്ടവർ പറയുന്നു.

കൂടാതെ മൊബൈൽ ഫോണുകൾ വിതരണം ചെയ്തപ്പോൾ തന്നെ വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കി ടിസി വാങ്ങി പോകുമ്പോൾ സ്മാർട്ട്‌ ഫോണുകൾ തിരികെഏൽപ്പിയ്ക്കണമെന്ന സത്യവാങ്മൂലം എഴുതി വാങ്ങിയിട്ടുള്ളതാണെന്നും സൂചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES