വർക്കലയിൽ പട്ടികജാതി യുവാവിനെ തട്ടിക്കൊണ്ടു പോയി മണിക്കൂറുകളോളം മർദിച്ച പ്രതികൾ പോലീസിന്റെ പിടിയിലായി. വെട്ടൂർ സ്വദേശികളായ റീജിസ്, കാവു , സുൽത്താൻ, ജഗ്ഫർ എന്നിവരെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഡിസംബർ എട്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം.
മേൽ വെട്ടൂർ സ്വദേശി ഔട്ടോ ഡ്രൈവർ കൂടിയായ വിനോദിനെ , വിനോദിന്റെ തന്നെ സുഹൃത്ത് ആയ റീജിസ് അടങ്ങുന്ന നാലംഗ സംഘം വെട്ടൂർ ജംഗ്ഷനിൽ വച്ചു വിളിച്ചു മാരുതി വാനിൽ കയറ്റുകയായിരുന്നു. തുടർന്ന് വാനിലും പ്രദേശത്തെ പലയിടങ്ങളിലും ആളൊഴിഞ്ഞ വീട്ടിലും കൊണ്ട് പോയി വിവസ്ത്രനാക്കി മർദിക്കുകയായിരുന്നു എന്നാണ് വിനോദ് പോലീസിന് നൽകിയ പരാതി. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് മർദ്ധിച്ചത് എന്നും വാളും തോക്കും ചൂണ്ടി ഭീഷണിപ്പെടുത്തി എന്നും യുവാവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മർദിച്ച് അവശനാക്കിയ ശേഷം യുവാവിനെ ഉപേക്ഷിച്ചു സംഘം പോകുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മർദനത്തിന് ശേഷം അടിവയറ്റിൽ തീവ്രമായ വേദന അനുഭവപ്പെടുകയും നടക്കാൻ കഴിയാത്തവിധം വീട്ടിൽ വൃദ്ധനായ പിതാവിനൊപ്പം കഴിയുകയാണ് യുവാവ് ഇപ്പോൾ.
പരാതിയിന്മേൽ വർക്കല ഡി വൈ എസ് പി .നിയാസ് പി ആണ് കേസ് അന്വേഷിച്ചത് . വർക്കലായിലെ ഒരു ബാറിൽ നടന്ന അക്രമ സംഭവങ്ങളുടെ ഭാഗമായി ആണ് തന്നെ മർദ്ധിച്ചത് എന്നും യുവാവ് പറയുന്നു. ആറ് മാസം മുൻപ് ബാറിൽ വച്ചു നടന്ന അക്രമത്തിൽ വിനോദിനെ കാവു മർദ്ധിച്ചിരുന്നു. എന്നാൽ ബാറിലെ ജീവനക്കാർ പ്രശ്‌നത്തിൽ ഇടപെടുകയും ഒരാൾക്ക് കത്തി കൊണ്ട് കുത്തി പരിക്കേൽക്കുകയും ചെയ്തിരുന്നു. ബാർ ജീവനക്കാരെ കൊണ്ട് മർദ്ധിച്ചു എന്ന് ആരോപിച്ചാണ് ഇവർ വിനോദിന്റെ സുഹൃത്തിനെ കൂട്ട് പിടിച്ചു അനുനയത്തിൽ സംസാരിച്ചുകൊണ്ട് മാരുതി വാനിൽ പിടിച്ചു കയറ്റി കൊണ്ട് പലയിടങ്ങളിൽ കൊണ്ട് പോയി മർദിച്ചത് എന്നാണ് പോലീസ് നൽകുന്ന വിശദീകരണം. ഒളിവിലായിരുന്ന പ്രതികളെ കഴിഞ്ഞദിവസം പോലീസ് പിടികൂടുകയായിരുന്നു. യുവാക്കളിൽ നിന്നും കൃത്യത്തിന് ഉപയോഗിച്ച ഇരുമ്പ് ദണ്ഡും എയർ പിസ്റ്റലും വടിവാളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു