സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 50 രൂപ മുതല്‍ 550 രൂപ വരെയാണ് വെള്ളക്കരം കൂട്ടിയിരിക്കുന്നത്.
1000 ലിറ്റര്‍ വരെ ഉപയേഗിക്കുന്നതിന് 14.41 രൂപയാണ് പുതുക്കിയ നിരക്ക്. ഇതിന് ശേഷം 5000 ലിറ്റര്‍ വരെ ഉപയോഗിക്കുന്ന ആദ്യ സ്ലാബിന് 72.05 രൂപയാണ് പുതുക്കിയ നിരക്ക്. നേരത്തെ 5000 ലിറ്ററിന് നിരക്ക് 22.05 രൂപയായിരുന്നു. ഫെബ്രുവരി മൂന്നാം തിയതി പ്രാബല്യത്തില്‍ വന്നുവെന്ന തരത്തിലുള്ള പുതുക്കിയ സ്ലാബാണ് ജല അതോരിറ്റി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.
വാട്ടര്‍ അതോറിറ്റിയെ നിലനിര്‍ത്താനുള്ള വര്‍ദ്ധന മാത്രമാണ് ഇപ്പോഴത്തേതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ മറുപടി നല്‍കി .

