Saturday, August 24, 2024
HomeANCHUTHENGUവക്കം പണയിൽക്കടവിൽ സുരക്ഷാമാന്ദണ്ഡങ്ങൾ പാലിക്കാതെ വിനോദ ബോട്ട് സർവ്വീസുകൾ : തിരിഞ്ഞുനോക്കാതെ അധികൃതർ.

വക്കം പണയിൽക്കടവിൽ സുരക്ഷാമാന്ദണ്ഡങ്ങൾ പാലിക്കാതെ വിനോദ ബോട്ട് സർവ്വീസുകൾ : തിരിഞ്ഞുനോക്കാതെ അധികൃതർ.

വക്കം പണയിൽകടവ് – അഞ്ചുതെങ്ങ് കായലിൽ സുക്ഷാമാന്ദണ്ഡങ്ങൾ പാലിക്കാതെയുള്ള വിനോദ ബോട്ട് സവാരികൾ വിദ്യാർത്ഥികളടക്കമുള്ള വിനോദയാത്രക്കാരുടെ ജീവൻവന് ഭീഷണി ഉയർത്തുന്നു.

കായൽ വിനോദ സഞ്ചാരയാത്രികർക്കും സുരക്ഷാ മാനദണ്ഡ പ്രകാരം ആവിശ്യമായ ലൈഫ് ജാക്കറ്റുകൾ അടക്കമുള്ള സുരക്ഷ സംവിധാനങ്ങൾ ഒരുക്കതെയാണ് സ്വകാര്യ ബോട്ടിങ്ങ് സർവ്വീസ് കയാക്കിങ് അടക്കമുള്ള കായൽ വിനോദ – സാഹസിക ടൂറിസം യാത്രകൾ നടക്കുന്നത്.

വിശാലമായ അഞ്ചുതെങ്ങ് കായൽ കേന്ദ്രീകരിച്ചാണ് സ്വകാര്യ വ്യക്തികളുടെ നേതൃത്വത്തിൽ ഇത്തരം പുതു – സംരംഭങ്ങൾ പ്രവർത്തിക്കുന്നത്.

ഉല്ലാസ യാത്രകൾ,
ബർത്ത് ഡേ പാർട്ടികൾ, വൺ ഡേ ടൂർ എന്നിങ്ങനെ വിവിധ യാത്രകൾക്കുള്ള പാക്കേജ്കൾ നൽകിക്കൊണ്ടാണ് ബോട്ടിങ്ങ് സർവ്വീസുകൾ യാത്രികരെ ആകർഷിക്കുന്നത്.

എന്നാൽ, സർവ്വീസിന് ഉപയോഗിക്കുന്നവള്ളങ്ങളിൽ മികച്ച ശബ്ദ സംവിധാനവും, ഡാൻസിംഗ് ലൈറ്റ് സംവിധാനങ്ങളും, ഭക്ഷണം പാകം ചെയ്യുവാനുള്ള സൗകര്യങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ യാനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും സർക്കാർ മാർഗ്ഗ നിർദ്ദേശ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള മതിയായ സുരക്ഷാ ഉപകരണങ്ങൾ ബോട്ടുകളിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഈ പ്രദേശം കേന്ദ്രമാക്കി നിലവിൽ ആരംഭിച്ചിട്ടുള്ള എല്ലാ സ്വകാര്യ കായൽ വിനോദ സഞ്ചാര യാനങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്.

കഴിഞ്ഞ 2021 ഡിസംബറിൽ
മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ വധക്കേസില്‍ പ്രതിയെ തിരഞ്ഞ് പോയ പൊലിസ് സംഘത്തിന്റെ വള്ളം മുങ്ങി ഈ കായലിൽ ഒരു പൊലിസുകാരന്‍ മരിച്ചിരുന്നു.

ആലപ്പുഴ സ്വദേശിയും എസ്.എ.പി ക്യാംപിലെ സിവിൽ പൊലിസുകാരനുമായ ബാലുവായിരുന്നു മരണപ്പെട്ടത്. വള്ളത്തിലുണ്ടായിരുന്ന സിഐ ഉൾപ്പെടെയുള്ള മറ്റു പോലീസുകാരെ നാട്ടുകാർ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിക്കുകയായിരുന്നു.

നിലവിൽ ഈ ഭാഗം കേന്ദ്രമാക്കി സർവ്വീസ് നടത്തുന്ന യാനങ്ങൾ ലൈസൻസ് / രജിസ്‌ട്രേഷന്‍ നടപടികൾ പൂര്‍ത്തിയാക്കിയിട്ടുണ്ടോ, ഫിറ്റ്‌നസ്സ് , ഉൾക്കൊള്ളാവുന്ന യാത്രക്കാരുടെ എണ്ണം, ഇൻഷുറൻസ്, ചെയ്തിട്ടുണ്ടോ, ജീവന്‍ രക്ഷാ / അഗ്‌നിശമന സംവിധാനങ്ങൾ മാനദണ്ഡ പ്രകാരം ഉൾപ്പെടുത്തിയിട്ടുണ്ടോ, മാലിന്യ സംസ്കാരണങ്ങൾക്ക് മലിനീകരണ നിയബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ, തുടങ്ങിയ പ്രധാന കാര്യങ്ങളിൽ അധികൃതരുടെ കാര്യമായ ശ്രദ്ധ പതിയാത്ത അവസ്ഥയാണ്.

എത്രയും പെട്ടെന്ന് തന്നെ ഈ വിഷയത്തിൽ ബന്ധപ്പെട്ട അധികൃതയിൽ നിന്നും ശക്തമായ പരിശോധനകളും നടപടികളും ഉണ്ടായില്ലെങ്കിൽ ഈ അശ്രദ്ധ വൻ ദുരന്തത്തിലേക്ക് നയിച്ചേക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES