ടെലിവിഷനുകളില്‍ സാറ്റലൈറ്റ് ട്യൂണറുകള്‍ ഉള്‍പ്പെടുത്താൻ കേന്ദ്ര തീരുമാനം. ഇനി സെറ്റ് – ടോപ് ബോക്സുകളില്ലാതെയും ചാനലുകള്‍ കാണാം.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ടെലിവിഷനുകളില്‍ തന്നെ സാറ്റലൈറ്റ് ട്യൂണറുകള്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങളാണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ വാര്‍ത്ത വിതരണ- പ്രക്ഷേപ മന്ത്രി അനുരാഗ് ഠാക്കൂര്‍ പങ്കുവെച്ചിട്ടുണ്ട്.
ടെലിവിഷനുകളില്‍ ബില്‍റ്റ്- ഇന്‍ സാറ്റലൈറ്റ് ട്യൂണറുകള്‍ ഉള്‍പ്പെടുത്തുന്നതില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഇവ ഉടന്‍ തന്നെ ടെലിവിഷനുകളില്‍ ഉള്‍പ്പെടുത്തണമെന്ന് ടെലിവിഷന്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍, ഫ്രീ ഡിഷില്‍ പൊതു വിനോദ ചാനലുകളുടെ എണ്ണം വന്‍ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ഈ ഉദ്യമം വിജയകരമാകുന്നതോടെ, സൗജന്യമായി ലഭിക്കുന്ന 200 ഓളം ചാനലുകള്‍ സെറ്റ്- ടോപ് ബോക്സുകളുടെ സഹായം ഇല്ലാതെ ആസ്വദിക്കാന്‍ കഴിയുന്നതാണ്.


Very good progress of I.T.