Tuesday, August 20, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിയുടെ ആന്റണി വർഗ്ഗീസ് ചിത്രത്തിൻ്റെ ടൈറ്റിൽ പുറത്തുവിട്ടു.

അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിയുടെ ആന്റണി വർഗ്ഗീസ് ചിത്രത്തിൻ്റെ ടൈറ്റിൽ പുറത്തുവിട്ടു.

അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശി അജിത്ത് സംവിധാനം നിർവഹിക്കുന്ന ആന്റണി വർഗ്ഗീസ് ചിത്രത്തിൻ്റെ ടൈറ്റിൽ റിലീസ് ചെയ്തു.

ഇന്ന് രാവിലെ 11 മണിയോടെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ‌ിന്റെ ഇൻസ്റ്റാഗ്രാം – യുട്യൂബ് പേജിലൂടെ മോഷൻ ടീസറായാണ് “കൊണ്ടൽ” എന്ന ചിത്രത്തിന്റെ ടൈറ്റിൽ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.

പ്രോഡക്ഷൻ നമ്പർ 7 എന്ന പേരിൽ ചിത്രീകണം പൂർത്തിയാക്കിയ ചിത്രം ഓണം റിലീസായാണ് തീയറ്ററുകളിൽ എത്തുക.
കടൽ സംഘർഷങ്ങളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

ഇന്ന് വൈകിട്ട് നാല് മണിയോടെ ചിത്രത്തിന്റെ പോസ്റ്ററുകൾ റിലീസ് ചെയ്യുമെന്ന് അജിത് മാമ്പള്ളി അഞ്ചുതെങ്ങ് വാർത്തകളോട് പറഞ്ഞു.

ആർഡിഎക്സി’ന്റെ സൂപ്പർഹിറ്റ് വിജയത്തിനുശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ‌ിന്റെ ബാനറിൽ സോഫിയാപോളാണ് ചിത്രത്തിന്റെ നിർമ്മാണം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES