Friday, August 30, 2024
HomeNATIONALനിയമസഭാ തിരഞ്ഞെടുപ്പ് : ബിജെപിക്ക് തിളക്കമാർന്ന വിജയം : ത്രിപുരയിൽ സിപിഎ​മ്മി​ന് ​പ്ര​തി​പ​ക്ഷ​ നേ​തൃ​സ്ഥാ​നം​ ​നഷ്ട​പ്പെ​ട്ടു,...

നിയമസഭാ തിരഞ്ഞെടുപ്പ് : ബിജെപിക്ക് തിളക്കമാർന്ന വിജയം : ത്രിപുരയിൽ സിപിഎ​മ്മി​ന് ​പ്ര​തി​പ​ക്ഷ​ നേ​തൃ​സ്ഥാ​നം​ ​നഷ്ട​പ്പെ​ട്ടു, ചക്രശ്വാസം വലിച്ച് കോൺഗ്രസ്സ്.

▪️ത്രി​പു​ര.

ത്രി​പു​ര​യി​ൽ​ ​തു​ട​ർ​ഭ​ര​ണം​ ​ഉ​റ​പ്പി​ച്ച​ ​ബി.​ജെ.​പി​ ​സ​ഖ്യം​ 33​ ​സീ​റ്റു​ക​ൾ​ ​നേ​ടി.​ 32​ ​സീ​റ്റു​ക​ൾ​ ​ബി.​ജെ.​പി​യും​ ​ഒ​രെ​ണ്ണം​ ​ഐ.​പി.​എ​ഫ്.​ടി​യും​ ​നേ​ടി​യ​പ്പോ​ൾ​ ​സി.​പി.​എം​ 11​ ​സീ​റ്റു​ക​ളും​ ​കോ​ൺ​ഗ്ര​സ് ​മൂ​ന്ന് ​സീ​റ്റു​ക​ളും​ ​നേ​ടി.​ ​ആ​ദ്യ​മാ​യി​ ​മ​ത്സ​രി​ച്ച​ ​തി​പ്ര​മോ​ത​ ​പാ​ർ​ട്ടി​ ​ത​നി​ച്ച് 13​ ​സീ​റ്റു​ക​ൾ​ ​നേ​ടു​ക​യും പ്രധാ​ന​ ​പ്ര​തി​പ​ക്ഷ​ക​ക്ഷി​യാ​വു​ക​യും​ ​ചെ​യ്തു.​ ​സി.​പി.​എ​മ്മി​ന് ​പ്ര​തി​പ​ക്ഷ​നേ​തൃ​സ്ഥാ​നം​ ​ന​ഷ്ട​പ്പെ​ടുകയും ചെയ്തു.

2018​ ​ൽ​ 16​ ​സീ​റ്റ് ​നേ​ടി​യ​ ​സി.​പി.​എ​മ്മി​ന് ​ഇ​ത്ത​വ​ണ​ ​കോൺ​ഗ്ര​സു​മാ​യി​ ​ചേ​ർ​ന്ന് ​മത്സ​രി​ച്ചി​ട്ടും​ 11​ ​സീ​റ്റു​ക​ളാ​ണ് ​ല​ഭി​ച്ച​ത്.​ ​ക​ഴി​ഞ്ഞ​ ​തവണ​ ​സീ​റ്റു​ക​ളൊ​ന്നും​ ​നേടാ​തി​രു​ന്ന​ ​കോ​ൺ​ഗ്ര​സ് എന്നാൽ ഇത്തവണ ​സി.​പി.​എം​ ​സ​ഖ്യ​ത്തി​ന്റെ​ ​ബ​ല​ത്തിൽ​ ​മൂ​ന്ന് ​സീ​റ്റു​ക​ൾ​ ​നേ​ടി.​

2018​ ​ൽ​ ​ഗോ​ത്ര​വ​ർ​ഗ്ഗ​ ​മേ​ഖ​ല​യി​ൽ​ ​ബി.​ജെ.​പി​ ​പി​ന്തു​ണ​യോ​ടെ​ ​എ​ട്ട് ​സീ​റ്റു​ക​ൾ​ ​നേ​ടി​യ​ ​ഐ.​പി.​എ​ഫ്.​ടി​ക്ക് ​ഒ​രു​ ​സീ​റ്റ് ​കൊ​ണ്ട് ​തൃ​പ്തി​പ്പെ​ടേ​ണ്ടി​ ​വ​ന്നു.

▪️നാഗാലൻഡ്

നാ​ഗാ​ലാ​ൻ​ഡി​ൽ​ ​എ​ൻ.​ഡി.​പി.​പി​ ​-​ ​ബി.​ജെ.​പി​ ​സ​ഖ്യം​ ​ഭ​ര​ണത്തു​ട​ർ​ച്ച​ ​നേ​ടി.​ ​എ​ൻ.​ഡി.എ​ 49​ ​സീ​റ്റു​ക​ൾ​ ​നേ​ടി​ ​പൂ​ർ​ണ്ണ​ ​ആ​ധി​പ​ത്യം​ ​സ്ഥാ​പി​ച്ചു.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ 26​ ​സീ​റ്റ് ​നേടി​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഒ​റ്റ​ക്ക​ക്ഷി​യാ​യ​ ​എ​ൻ.​പി.​എ​ഫി​ന് ​ര​ണ്ട് ​സീ​റ്റു​ക​ൾ​ ​മാ​ത്ര​മാ​ണ് ​ല​ഭി​ച്ചത്.

▪️മേഘാലയ

മേഘാലയയിൽഎൻ.പി.പി വീണ്ടുംഭ​ര​ണ​ക​ക്ഷി​യാ​യ​ ​എ​ൻ.​പി.​പി​ 24​ ​സീ​റ്റു​ക​ൾ​ ​നേ​ടി​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഒ​റ്റ​ക്ക​ക്ഷി​യാ​യി​ ​മാ​റി.​ ​യു.​ഡി.​പി​ ​ക്ക് 11​ ​ഉം​ ​കോ​ൺ​ഗ്ര​സ്,​ ​തൃ​ണ​മൂ​ൽ​ ​കോ​ൺ​ഗ്ര​സ് ​എ​ന്നി​വ​യ്ക്ക് ​അ​ഞ്ച് ​വീ​ത​വും​ ​സീ​റ്റു​ക​ൾ​ ​ല​ഭി​ച്ചു.​ 2018​ ​ൽ​ ​എ​ൻ.​പി.​പി​യോ​ടൊ​പ്പം​ ​ഭ​ര​ണ​ത്തി​ൽ​ ​പങ്കാ​ളി​യാ​യ​ ​ബി.​ജെ.​പി​ക്ക് ​രണ്ട് ​സീ​റ്റു​ക​ളാ​ണ് ​ല​ഭി​ച്ച​ത്.​

ക​ഴി​ഞ്ഞ​ ​ത​വ​ണ​ 21​ ​സീ​റ്റു​ക​ൾ​ ​നേ​ടി​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഒ​റ്റ​ക്ക​ക്ഷി​യാ​യ​ ​കോ​ൺ​ഗ്ര​സ് ​നി​ല​വി​ൽ​ ​അ​ഞ്ച് ​സീ​റ്റി​ലൊ​തു​ങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES