അഞ്ചുതെങ്ങ് കുടിവെള്ള ക്ഷാമത്തിൽ പ്രതിഷേധിച്ചുകൊണ്ട് ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിപക്ഷ അംഗങ്ങൾ കുത്തിയിരിപ്പ് സമരം നടത്തി.
ഇരുപത് ദിവസത്തിലേറെയായ് കുടിവെള്ളമില്ലാത്തതിനെ തുടർന്ന് അഞ്ചുതെങ്ങിലെ തീരദേശവാസികൾ ദുരിതത്തിലായിട്ടും, നടപടി സ്വീകരിക്കാത്ത ഭരണപക്ഷ നിലപാടിൽ പ്രതിഷേധിച്ചുകൊണ്ടാണ് കോൺഗ്രസ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
പ്രതിപക്ഷ അംഗങ്ങൾ ഒഴിഞ്ഞ കുടങ്ങളുമായി ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു.
കുടിവെള്ള പ്രശ്നത്തിന് ശാസ്വത പരിഹാരം കാണുക, ഇതിനായി അടിയന്തരമായി ഉന്നതല കമ്മറ്റി വിളിച്ചുകൂട്ടുക, അടിയന്തരമായി ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കുവാനുള്ള നടപടി സ്വീകരിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചാണ്
വാർഡ് മെമ്പർമാരായ ജൂഡ് ജോർജ്ജ്, യേശുദാസ് സ്റ്റീഫൻ, ശീമാലെനിൻ, ദിവ്യഗണേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

