Monday, August 26, 2024
HomeANCHUTHENGUകരിമരുന്ന്ശാല തീപിടുത്തത്തിന് 41 വയസ്സ് : ഉഗ്ര സ്ഫോടനത്തിന്റെ നടുക്കുന്ന ഓർമ്മകളിൽ വിറങ്ങലിച്ച് അഞ്ചുതെങ്ങ്.

കരിമരുന്ന്ശാല തീപിടുത്തത്തിന് 41 വയസ്സ് : ഉഗ്ര സ്ഫോടനത്തിന്റെ നടുക്കുന്ന ഓർമ്മകളിൽ വിറങ്ങലിച്ച് അഞ്ചുതെങ്ങ്.

അഞ്ചുതെങ്ങിനെ നടുക്കിയ ഉഗ്ര സ്ഫോടനം സംഭവിച്ചിട്ട് ഇന്ന് 41 ആണ്ട്. മൂന്നു പേരുടെ മരണത്തിനും വൻ നാശനഷ്ടങ്ങൾക്കും കാരണമായ വൻ ദുരന്തമായിരുന്നു അന്ന് സംഭവിച്ചത്.

ഒരുകാലത്ത് അഞ്ചുതെങ്ങ് അറിയപ്പെട്ടിരുന്നത് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള വെടിക്കെട്ട് മത്സരങ്ങളിൽ പങ്കെടുക്കുകയും തുടർച്ചയായി ജേതാവാകുകയും ചെയ്ത കമ്പം മണി എന്നറിയപ്പെടുന്ന അഞ്ചുതെങ്ങ് മണി ആശാനിലൂടെയായിരുന്നു.

മത്സര കമ്പങ്ങൾക്കും മറ്റുമായി പടക്ക സാമഗ്രികൾ നിർമ്മിക്കുന്ന സ്ത്രീകളടക്കം ഇരുപതോളം പേർ നിരന്തരം ജോലി നോക്കുന്ന അഞ്ചുതെങ്ങ് മീരാൻ കടവിന് സമീപത്തെ നിർമ്മാണ ശാലയിലായിരുന്നു വൻ ദുരന്തം സംഭവിച്ചത്.

ഉഗ്ര സ്ഫോടനത്തെ തുടർന്ന് അഞ്ചുതെങ്ങ് ബംഗ്ലാവിൽ അജയകുമാർ (16) കടയ്ക്കാവൂർ സ്വദേശി പ്രസന്നൻ (40), വിളപ്പ്ശാല സ്വദേശി രമണൻ (24 ) തുടങ്ങിയവരാണ് മരണപെട്ടത്.

1983 മാർച്ച്‌ ആറിന് (ഞായർ) ഉച്ചയോടെ ആയിരുന്നു കിലോമീറ്ററുകളോളം പ്രകമ്പനം സൃഷ്ടിച്ച ഉഗ്ര സ്ഫോടനം സംഭവിച്ചത്.

ഉഗ്രസ്ഫോടനത്തിൽ കെട്ടിടം പൂർണ്ണമായും തകരുകായായിരുന്നു. മരണപ്പെട്ട അജയകുമാർ (കുഞ്ഞുമോൻ) അഞ്ചുതെങ്ങ് സെന്റ് ജോസഫ് സ്കൂൾ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയായിരുന്നു.

അജയമുമറിന്റെ മൃതശരീരം പൊട്ടിതെറിയിൽ പൂർണ്ണമായും ചിന്നഭിന്നമാകുകയായിരുന്നു. കൈ കാലുകൾ ചിതറിതെറിച്ച് സമീപ പ്രാദേശങ്ങളിലെ മരചില്ലകളിൽ അടക്കം തൂങ്ങികിടക്കുന്ന അവസ്ഥയിലായിരുന്നു.

വിളപ്പുശാല സ്വദേശി രമണൻ കെട്ടിടം തകർന്ന് വീണും, കടക്കാവൂർ സ്വദേശി പ്രസന്നൻ തീപടർന്നും മരണപെടുകയുമായിരുന്നു.

ജോലിസ്ഥലത്ത് ഉണ്ടായിരുന്ന മറ്റു തൊഴിലാളികൾ സമീപത്തെ അഞ്ചുതെങ്ങ് കായലിൽ ചാടി രക്ഷപെടുകയുമായിരുന്നു.

അഞ്ചുതെങ്ങിനെ അക്ഷരാർത്ഥത്തിൽ പിടിച്ചുലച്ച വൻ ദുരന്തത്തിന്റെ ഓർമ്മകൾ ഇന്നും പ്രദേശവാസികൾക്ക് ഞെട്ടലോടെ മാത്രമേ ഓർക്കുവാൻ സാധിക്കുള്ളൂ.

എഴുതിയത് : അഞ്ചുതെങ്ങ് സജൻ

©️

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES