നിലയ്ക്കാമുക്ക്, കായിക്കരക്കടവ്, പണയിൽക്കടവ് റോഡിന്റെ റീടാറിങ്ങ് വൈകുന്നതിൽ പ്രതിഷേധിച്ച് വക്കം ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
പഞ്ചായത്ത് ഭരണസമതി, എം എൽ എ, എം പി, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയവരുടെ അനാസ്ഥയിൽ പ്രതിഷേധിച്ചുകൊണ്ടാണ് വക്കം ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
രാവിലെ 10 മണിമുതൽ വൈകുന്നേരം 5 മണിവരെ സംഘടിപ്പിച്ച പരിപാടിയ്ക്ക് വക്കം ചിപ്പി നേതൃത്വം നൽകി.
പ്രതിഷേധ ധർണ്ണ അഡ്വ : ജോയ് ഉദ്ഘടാനം ചെയ്തു. പരിപാടിയിൽ കോൺഗ്രസ്, ബിജെപി, ആംആദ്മി പാർട്ടി, വി ഫോർ സംഘടനാ ഭാരവാഹികളും പ്രതിഷേധ ധർണ്ണയിൽ പങ്കെടുത്തു.
ഒരു നാടിന്റെ പൊതു ആവിശ്യമായ റോഡിന്റെ റീ ടാറിങ്ങ് വൈകുന്നതിൽ പ്രതിഷേധിക്കാനോ, ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തി അതിൽ പരിഹാരം കണ്ടെത്തുന്നതിൽ ഭരണത്തിൽ ഇരിക്കുന്ന പാർട്ടിക്കാർ ആരും തന്നെ ശ്രമിച്ചിട്ടില്ലെന്നാണ് സമര സമിതി പറയുന്നത്.

