Wednesday, August 28, 2024
HomeCHIRAYINKEEZHUനാട്ടുകാരിൽ നിന്ന് സംഭാവന സ്വീകരിച്ച് ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് വാങ്ങിയ ആംബുലൻസ് കാണ്മാനില്ല.

നാട്ടുകാരിൽ നിന്ന് സംഭാവന സ്വീകരിച്ച് ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് വാങ്ങിയ ആംബുലൻസ് കാണ്മാനില്ല.

പ്രദേശവാസികളായ സുമനസ്സുകളിൽ നിന്നും സഹായം സ്വീകരിച്ച് ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് വാങ്ങിയ ആംബുലൻസ് കാണ്മാനില്ല.

ഡ്രൈവർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്താത്തിനെ തുടർന്ന് മാസങ്ങളോളം ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് കാര്യലയത്തിൽ സൂക്ഷിച്ചിരുന്ന KL16 8126 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനമാണ് കാണാതായിരിക്കുന്നത്.

വളരെ മാസങ്ങൾക്ക് ശേഷം, ശാർക്കര പൊങ്കാലയുടെ ഭാഗമായി ഒരു താത്കാലിക ഡ്രൈവറെ ഉപയോഗിച്ച് കൊണ്ട് സർവ്വീസ് നടത്തിയതായ് സൂചനയുണ്ട്. എന്നാൽ അതിൽ പിന്നെ ഈ വാഹനം ഗ്രാമ പഞ്ചായത്തിൽ തിരികെ എത്തിയിട്ടില്ലെന്നാണ് സൂചന. വാഹനം മറ്റെവിടെയെങ്കിലും മാറ്റുന്നതായ ഒരു വിവരവും ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്ക് നൽകിയിട്ടില്ലെന്നും പറയപ്പെടുന്നു.

മേൽപ്പാല നിർമ്മാണത്തിന്റെ ഭാഗമായി വഴി തടസ്സപ്പെടുത്തിയതിനാൽ വാഹനം മറ്റെവിടെയെങ്കിലും സുരക്ഷിതമായ് പാർക്ക് ചെയ്തിരിക്കാമെന്നാണ് കരുതിയതെങ്കിലും, തുടർന്ന് ദിവസങ്ങൾ കഴിഞ്ഞും സമീപ പ്രദേശങ്ങളിലൊന്നും വാഹനം കണ്ടെത്താൻ കഴിയാതെ വന്നതോടെ ഗ്രാമ പഞ്ചായത്ത് മെമ്പർമാരടക്കമുള്ളവർ പലരും അധികൃതരെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിയ്ച്ചില്ലെന്നാണ് സൂചന.

പഞ്ചായത്ത് പരിധിയിലെ രോഗികളുടെ യാത്രാദുരിതം കണക്കിലെടുത്താണ് പഞ്ചായത്തിന് സ്വന്തമായി ഒരു ആംബുലൻസ് എന്ന ലക്ഷ്യത്തോടെ പ്രദേശവാസികളിൽ നിന്ന് സഹായം സ്വരൂപ്പിച്ച് ഗ്രാമ പഞ്ചായത്ത് ആംബുലൻസ് വാങ്ങിയത്. എന്നാൽ വാങ്ങി ഒരു വർഷം തികയും മുന്നേ തന്നെ സർവീസ് ലിയ്ക്കുകയായിരുന്നു.

ആംബുലൻസ് ഡ്രൈവർ വിദേശത്ത് പോയതോടെയാണ് സർവ്വീസ് നിലച്ചതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം, ഇതോടെ മാസങ്ങളോളം ആംബുലൻസ് സർവീസ് നിലയ്ക്കുകയും ചെയ്തിരുന്നു.
ഇത് അഞ്ചുതെങ്ങ് വാർത്തകൾ റിപ്പോർട്ട്‌ ചെയ്തിരുന്നു.

ഇതേതുടർന്ന് ഉയർന്നുവന്ന പരാതികളുടെ അടിസ്ഥാനത്തിൽ ഉടൻ തന്നെ തത്കാലിക ഡ്രൈവറെ നിയമിക്കുവാനുള്ള നടപടികൾ ഉണ്ടാകുമെന്ന് സെക്രട്ടറി അറിയിക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES