Friday, August 23, 2024
HomeVAKKOMകാണാതായ മേൽവെട്ടൂർ സ്വദേശിയായ 85 കാരന്റെ മൃതദേഹം കായലിൽ കണ്ടെത്തി.

കാണാതായ മേൽവെട്ടൂർ സ്വദേശിയായ 85 കാരന്റെ മൃതദേഹം കായലിൽ കണ്ടെത്തി.

കാണാതായ മേൽവെട്ടൂർ സ്വദേശിയായ 85 കാരന്റെ മൃതദേഹം കായലിൽ കണ്ടെത്തി. വർക്കല വെട്ടൂർ സ്വദേശി കരുണാകരൻ 85ന്റെ മൃതദേഹമാണ് വക്കം ഗിരുമന്ദിരത്തിന് സമീപത്തെ കായലിൽ കണ്ടെത്തിയത്.

ഇദ്ദേഹത്തെ കാണ്മാനില്ല എന്ന് കാട്ടി ബന്ധുക്കൾ രണ്ട് ദിവസം മുൻപ് അഞ്ചുതെങ്ങ് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അന്വേഷണം നടന്നുവരികയാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്.

രണ്ടുദിവസം മുമ്പ് കരുണാകരൻ അഞ്ചുതെങ്ങിലെ ബന്ധുവീട്ടിൽ എത്തിയിരുന്നു. ഇദ്ദേഹത്തിന് ഓർമ്മക്കുറവ് ബാധിച്ചിരുന്നതായി പറയപ്പെടുന്നുണ്ട്.

റിട്ടയേഡ് അധ്യാപകനായ ഇദ്ദേഹം അവിവാഹിതനായിരുന്നു.
അഞ്ചുതെങ്ങ് പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES