Saturday, August 24, 2024
HomeAATINGALശിവരാത്രി : ശിവഗിരിയിൽ നിന്ന് ശൈവ സങ്കേത യാത്ര സംഘടിപ്പിക്കുന്നു.

ശിവരാത്രി : ശിവഗിരിയിൽ നിന്ന് ശൈവ സങ്കേത യാത്ര സംഘടിപ്പിക്കുന്നു.

ശിവരാത്രി നാളിൽ ശ്രീനാരായണ ശൈവ സങ്കേത യാത്ര സംഘടിപ്പിക്കുന്നു. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റും ഗുരുധർമ്മ പ്രചരണ സഭയും സംയുക്തമായിട്ടാണ് ശിവരാതി നാളിൽ ശ്രീനാരായണ ശൈവ സങ്കേത യാത്ര സംഘടിപ്പിക്കുന്നത്. മാർച്ച്‌ 8 രാത്രി 8 മണിക്ക് വർക്കല ശിവഗിരിയിൽ നിന്നുമാണ് യാത്ര ആരംഭിക്കുന്നത്.

ശിവഗിരിമുതൽ അരുവിപ്പുറം വരെയാണ് യാത്ര സംഘടിപ്പിച്ചിട്ടുള്ളത്.
ശ്രീ നാരായണ ഗുരുദേവൻ പ്രതിഷ്ടാ കർമ്മം നിർവ്വഹിച്ച തിരുവനന്തപുരം ജില്ലയിലെ പ്രമുഖ 12 ക്ഷേത്രങ്ങൾ സന്ദർശിച്ച് എവിടെ നിന്ന് പുണ്യതീർത്ഥം ശേഖരിച്ച് പ്രധാന പ്രതിഷ്ടയായ അരുവിപ്പുറത്തെ ശിവലിംഗ പ്രതിഷ്ടയിൽ അഭിഷേകം ചെയ്ത് ശിവരാത്രി ദിനത്തെ ഭക്തിസാന്ദ്രമാക്കുംവിധമാണ് യാത്ര.

മാർച്ച്‌ 6 വൈകിട്ട് 8 ന് വർക്കല ശിവഗിരി സന്നിധിയിൽ നിന്നും ആരംഭിക്കുന്ന യാത്ര, ശിവഗിരി മഠം ശിവസന്നിധികളായ അഞ്ചുതെങ്ങ് കായിക്കര കപാലേശ്വര ക്ഷേത്രം, അഞ്ചുതെങ്ങ് ശ്രീ ജ്ഞാനേശ്വര ക്ഷേത്രം (അഞ്ചുതെങ്ങ് പുത്തൻനട), കടയ്ക്കാവൂർ അർത്ഥനാരീശ്വര ക്ഷേത്രം, വക്കം ദേവേശ്വര ക്ഷേത്രം, മുരുക്കുംമ്പുഴ കാളകണ്ഠേശ്വര ക്ഷേത്രം, കുളത്തൂർ കോലത്തുകര ക്ഷേത്രത്തിലും,

ദേവീ സന്നിധികളായ അഞ്ചുതെങ്ങ് നെടുങ്ങണ്ട പ്ലാവഴികം ദേവീക്ഷേത്രം, മണ്ണന്തല ദീവീക്ഷേത്രത്തിലും. സുബ്രഹ്മണ്യ ക്ഷേത്രങ്ങളായ
അഞ്ചുതെങ്ങ് കായിക്കര ഏറത്ത് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, പുതിയകാവ് ആനന്ദവല്ലീശ്വര ക്ഷേത്രം, വേലായുധൻ നട, കുന്നുംപാറ സുബ്രഹമന്ന്യസ്വാമി ക്ഷേത്രം, മുരുക്കുമ്പുഴ കാളകണ്ടേശ്വര ക്ഷേത്രം, കുന്നുംപാറ സുബ്രഹ്മന്ന്യ സ്വാമി ക്ഷേത്രം, ചെമ്പഴന്തി അറിവിപ്പുറം ക്ഷേത്രത്തിലും ദർശനം നടത്തും.

പങ്കെടുക്കാൻ താല്പര്യമുള്ളവർ 7012721492 / 9496504181/ 9847055947 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES