എസ്എൻഡിപി യോഗം നെടുങ്ങണ്ട ഒന്നാം പാലം ശാഖയുടെ വാർഷിക പൊതുസമ്മേളനവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.
എസ്എൻഡിപി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡൻ്റ് സി.വിഷ്ണു ഭക്തൻ വാർഷിക സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു.യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴിയുടെ അധ്യക്ഷതയിൽ ശാഖാ യോഗത്തിലെ 10 നിർധന കുടുംബങ്ങൾക്കു യൂണിയൻ്റെ തുടർ ചികിൽസാ ധനസഹായം സി വിഷ്ണുഭക്തൻ വിതരണം ചെയ്തു.
യൂണിയൻ വൈസ് പ്രസിഡൻ്റ് പ്രദീപ് സഭവിള, വനിതാ സംഘം യൂണിയൻ കോ-ഓർഡിനേറ്റർ രമണി ടീച്ചർ വക്കം, യോഗം ഡയറക്ടർ അഴൂർ ബിജു, യൂണിയൻ കൗൺസിലർമാരായ സി. കൃത്തിദാസ്,ഡി.ചിത്രാംഗദൻ, വനിതാ സംഘം യൂണിയൻ ട്രഷറർ ഉദയകുമാരി വക്കം എന്നിവർ പ്രസംഗിച്ചു.
ശാഖായോഗം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ വിഷ്ണു ആർ പ്രസാദ് സ്വാഗതവും, കൺവീനർ സജീവ് വലിയ പുരയ്ക്കൽ പ്രവർത്തന റിപ്പോർട്ടും ബഡ്ജറ്റും അവതരിപ്പിച്ചു. ശാഖാതലത്തിൽ കുടുംബ യൂണിറ്റുകൾ രൂപീകരിക്കാനും നിലവിലുള്ള മൈക്രോ ഫിനാൻസ് യൂണിറ്റുകളെ ശക്തിപ്പെടുത്തി കൂടുതൽ യൂണിറ്റുകൾ യൂണിയൻ വനിതാ സംഘത്തിൻ്റെ നേതൃത്വത്തിൽ രൂപീകരിക്കും. ശാഖാ യോഗം പരിധിയിലെ എല്ലാ കുടുംബങ്ങളേയും നേരിൽ കണ്ടു പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനും തീരുമാനിച്ചു.
നെടുങ്ങണ്ട ശാഖാ യോഗത്തിൻ്റെ പുതിയ ഭാരവാഹികളായി വിഷ്ണു ആർ.പ്രസാദ് (പ്രസിഡൻ്റ്), ടി.പി. ലോഹിദാസ്(വൈസ് പ്രസിഡൻ്റ്), സജീവ് വലിയ പുരയ്ക്കൽ(സെക്രട്ടറി), ശ്യാം ലക്ഷ്മി ഗോവിന്ദം( യൂണിയൻ പ്രതിനിധി), എൻ.ഗിരിജ, രമാപ്രഭാകരൻ(പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ),ഷാജി, സത്യശീലൻ, രാജേന്ദ്രപ്രസാദ്, അനിൽകുമാർ, റിനു ബാബു, പ്രസന്ന, ഉദയകുമാർ ( എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ ഐകകണ്ഠേന തിരഞ്ഞെടുത്തു.

