Wednesday, August 28, 2024
HomeINTER NATIONALബിജെപി ലോകത്തെ ഏറ്റവും ശക്തവും പ്രാധാന്യമേറിയതുമായ വിദേശ രാഷ്ട്രീയപാര്‍ട്ടി : വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍.

ബിജെപി ലോകത്തെ ഏറ്റവും ശക്തവും പ്രാധാന്യമേറിയതുമായ വിദേശ രാഷ്ട്രീയപാര്‍ട്ടി : വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍.

ബിജെപി ലോകത്തെ ഏറ്റവും ശക്തവും പ്രാധാന്യമേറിയതുമായ വിദേശ രാഷ്ട്രീയപാര്‍ട്ടിയെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍. വാള്‍ സ്ട്രീറ്റ് ജേര്‍ണല്ലിൽ
വാള്‍ട്ടര്‍ റസല്‍ എഴുതിയ മുഖപ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യ ഭരിക്കുന്ന ബിജെപി അമേരിക്കന്‍ ദേശീയ താല്‍പ്പര്യങ്ങളുടെ വീക്ഷണത്തില്‍ നിന്നു വിലയിരുത്തപ്പെട്ടാല്‍ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിദേശ രാഷ്ട്രീയ പാര്‍ട്ടിയാണ്. 2014 ലെയും 2019 ലെയും തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് ശേഷം ബിജെപി 2024 ലും ആവര്‍ത്തിച്ചുള്ള വിജയത്തിലേക്ക് നീങ്ങുകയാണ്.

ഇന്ത്യ മുന്‍നിര സാമ്പത്തിക ശക്തിയായി മാറിക്കഴിഞ്ഞു. ജപ്പാനോടൊപ്പം ഇന്‍ഡോ പസഫിക് മേഖലയില്‍ അമേരിക്കന്‍ തന്ത്രത്തിന്റെ ചുക്കാന്‍ പിടിക്കുന്ന രാജ്യമായി ഇന്ത്യ മാറിയിട്ടുണ്ട്. ഭാവിയില്‍, വര്‍ദ്ധിച്ചുവരുന്ന ചൈനീസ് ഭീഷണിയെ നേരിടാന്‍ അമേരിക്കയ്ക്ക് ഒപ്പം ചേര്‍ത്തുനില്‍ക്കാന്‍ കഴിയുന്ന ശക്തിയായി ഇന്ത്യ ശക്തിപ്പെട്ടു കഴിഞ്ഞു.

ബിജെപി എന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന്റെ ഫലമാണിത്. രാഷ്ട്രീയ സാംസ്‌കാരിക ചരിത്രത്തില്‍ നിന്നാണ് ബിജെപി വളരുന്നത് എന്നും വാള്‍ട്ടര്‍ റസല്‍ ലേഖനത്തില്‍ വ്യക്തമാക്കുന്നു.

ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ആധിപത്യം, ആധുനികവല്‍ക്കരണത്തിലേക്കുള്ള സവിശേഷമായ ‘ഹിന്ദു പാത’ രൂപപ്പെടുത്താനുള്ള സാമൂഹിക ചിന്തകരുടെയും പ്രവര്‍ത്തകരുടെയും ശ്രമങ്ങളെ അടിസ്ഥാനമാക്കിയാണ്. ദേശീയ നവീകരണലൂന്നിയ സാമൂഹിക മുന്നേറ്റത്തിന്റെ വിജയത്തെ പ്രതിഫലിപ്പിക്കുന്നതാണ് ബിജെപിയുടെ മുന്നേറ്റം. പാശ്ചാത്യ ലിബറലിസത്തിന്റെ മിക്ക ആശയങ്ങളും ബിജെപി നിരാകരിക്കുന്നെന്നും വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES