Monday, August 19, 2024
HomeOBITUARYമണിക്കൂറുകളുടെ വ്യത്യാസത്തിൽ വയോധികരായ ദമ്പതികൾ മരണമടഞ്ഞു.

മണിക്കൂറുകളുടെ വ്യത്യാസത്തിൽ വയോധികരായ ദമ്പതികൾ മരണമടഞ്ഞു.

വാർദ്ധക്യസഹജമായ അനാരോഗ്യങ്ങളാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ദമ്പതികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. തിരുവനന്തപുരം വട്ടിയൂർക്കാവ് ഇലിപ്പോട് ഉല്ലാസ് നഗർ 76ബി അമൃതത്തിൽ കെ.പി. രവീന്ദ്രൻ നായർ (86), ഭാര്യ സത്യഭാമ (82) എന്നിവരാണ് മരിച്ചത്.

ഈ മാസം 18നാണ് രവീന്ദ്രൻ നായരെയും സത്യഭാമയെയും ഒരുമിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ പതിനൊന്നോടെ സത്യഭാമയാണ് ആദ്യം മരണത്തിന് കീഴടങ്ങിയത്. ഞായറാറാഴ്ച പുലർച്ചെ രണ്ടോടെ രവീന്ദ്രൻ നായരും മരിച്ചു.

പള്ളിപ്പുറം സ്വദേശിയായ രവീന്ദ്രൻ നായർ 60 വർഷം മുമ്പാണ് പട്ടം സ്വദേശിനിയായ സത്യഭാമയെ വിവാഹം കഴിച്ചത്. രവീന്ദ്രൻ നായർ തിരുവനന്തപുരം മൃഗശാലയിലെ ഉദ്യോഗസ്ഥനായിരുന്നു.

പ്രവാസി സാമൂഹ്യ പ്രവർത്തകൻ എൻ ഹരികുമാർ മരുമകനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES