Saturday, August 31, 2024
HomeKADINAMKULAMകഠിനംകുളത്ത് പിക്കപ്പ് വാനിൽ സ്കൂട്ടർ ഇടിച്ച് അപകടം : രണ്ട് യുവാക്കൾ മരിച്ചു.

കഠിനംകുളത്ത് പിക്കപ്പ് വാനിൽ സ്കൂട്ടർ ഇടിച്ച് അപകടം : രണ്ട് യുവാക്കൾ മരിച്ചു.

കഠിനംകുളത്ത് പിക്കപ്പ് വാനിൽ സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.

തിരുവനന്തപുരം പൂന്തുറ നസ്സ് വില്ലയിൽ വിനയകുമാറിൻ്റെ മകൻ വിനു വിനയൻ (21),തിരുവനന്തപുരം പൂന്തുറ പള്ളിവിളാകം പുരയിടം പ്രൈസ് ഹൗസിൽ ഫൈസ് മകൻ അഖിൽ (23) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. തീരദേശപാതയിൽ വെട്ടുതുറ കോൺവെൻൻ്റിന് സമീപമാണ് അപകടം സംഭവിച്ചത്. മരിച്ച വിനുവും അഖിലും പൂന്തുറയിൽ നിന്നും മരിയനാടുള്ള ബന്ധുവീട്ടിൽ സ്കൂട്ടറിൽ പോകവേ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന പിക്കപ്പ് വാനിൻ്റെ പുറകിൽ ഇടിയ്ക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇരുവരേയും മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES