സ്ത്രീകൾക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ നടത്തിയ ഹീനമായ പദപ്രയോഗത്തിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു.
കേരളത്തിലെ സ്ത്രീകൾ അഴിമതി നടത്തി തിന്നു കൊഴുത്തു പൂതനകളായി നടക്കുന്നുവെന്നാണ് സുരേന്ദ്രൻ്റെ പ്രസ്താവന. ഇത് തികച്ചും അപലപനീയവും രാഷ്ട്രീയ നേതാവിന് ഒട്ടും യോജിക്കാത്തതുമാണ്. പ്രതിഷേധ സമരം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ആറ്റിങ്ങൽ ഏര്യാ പ്രസിഡൻ്റ് ലിജാ ബോസ് ഉദ്ഘാടനം ചെയ്തു.
മേഖലാ പ്രസിഡൻ്റ് സരിതാ ബിജു അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി സോഫിയ ജ്ഞാനദാസ്, ബ്ലോക്ക് പഞ്ചായത്തംഗം ജയശ്രീരാമൻ, ഗ്രാമപഞ്ചായത്ത്ത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ ഫ്ലോറൻസ് ജോൺസൻ, അന്ന മേരി ജോൺസൻ, കുമാരി തങ്കതുടങ്ങിയവർ നേതൃത്വം നൽകി.


ചൂട്ടു കത്തിക്കാനും വിലക്ക് കൊളുത്താനും മുന്നിൽ നില്കുന്നവർക്ക് ക്യാഷ് പഞ്ചായത്ത് വക കിട്ടും.ഈ പന്തം കണ്ടു കൊളുത്താൻ വരുന്ന ശ്രീകളുടെ വീട്ടിൽ തീ കായില്ല .ചത്തു കിടന്നാലും ചമഞ്ഞു കിടക്കണം നന്നാവില്ല ഈ സമൂഹം.