Monday, August 19, 2024
HomeANCHUTHENGUഅന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം : മുതലപ്പൊഴി ബീച്ച് ശുചീകരണ പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പ്...

അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം : മുതലപ്പൊഴി ബീച്ച് ശുചീകരണ പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു.

ശുചിത്വ മിഷൻ, ഹരിത കർമ്മസേന എന്നിവരുമായി ചേർന്ന് യു.എസ്.ടി ഗ്ലോബലാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. പെരുമാതുറ ബീച്ചിൽ സംഘടിപ്പിച്ച ക്ലീൻ അപ് ഡ്രൈവ് ശുചീകരണ പരിപാടി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു.

ചില സാമൂഹ്യ വിരുദ്ധർ സോഷ്യൽ മീഡിയ വഴി ഹരിത കർമ്മ സേനക്ക് യൂസർ ഫീ കൊടുക്കരുത് എന്ന് പ്രചരിപ്പിച്ചു. ലക്ഷക്കണക്കിന് ടൺ മാലിന്യങ്ങളാണ് ഇതിനോടകം ഹരിത കർമ്മസേന വീടുകളിൽ നിന്ന് ശേഖരിച്ചത്. ഹരിത കർമ്മസേനയില്ലാതെ സീറോ വേസ്റ്റ് എന്ന ലക്ഷ്യം കൈവരിക്കാൻ കഴിയില്ല എന്ന് മന്ത്രി പറഞ്ഞു.

2022 ഡിസംബറിൽ ചേർന്ന യുഎൻ ജനറൽ അസംബ്ലിയാണ് മാർച്ച് 30ന് സീറോ വേസ്റ്റ് ദിനത്തിൻ്റെ പ്രാധാന്യം ഔപചാരികമായി അംഗീകരിക്കുകയും 2023 മുതൽ വർഷം തോറും മാർച്ച് 30 ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായി ആചരിക്കാൻ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പുനരുപയോഗം പരമാവധിയാക്കാനും മാലിന്യവും ഉപഭോഗവും കുറയ്ക്കുന്നതിനും സീറോ വേസ്റ്റ് സമീപനം ശീലമാക്കുകയുമാണ് ലക്ഷ്യം. ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.പി ബാലഭാസ്കരൻ, പഞ്ചായത്ത് പ്രസിഡൻ്റ് പി മുരളി, വൈസ് പ്രസിഡൻ്റ് സരിത, പഞ്ചായത്ത് അംഗങ്ങമായ ഫാത്തിമ ഷാക്കിർ, സൂസി ബിനു യു എസ് ടി പ്രതിനിധികളായ സജിന ജോൺ , അനിൽ മേനോൻ, ഹരികൃഷ്ണൻ, പഞ്ചായത്ത് മെമ്പന്മാർ, തുടങ്ങിയവർ പങ്കെടുത്തു.

1 COMMENT

  1. ഈ വന്നവരുടെ ഫോട്ടോസ് ഫ്രെയിം ചെയ്തു വെക്കണം .കാരണം അടുത്ത ഇലക്ഷൻ ആകുമ്പോൾ ഇവരൊക്കെ ആണോ വരുന്നത് എന്നു അറിയാലോ .ഓരോ ഓരോ നാടകങ്ങൾ .ചൂണ്ട ഇടാതെ മീൻ പിടിക്കുന്ന തൊഴിലാളി വർഗം

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES