Friday, August 30, 2024
HomeKERALAപെട്ടിക്കടകള്‍ക്കും വീടിന് തുല്യമായ നികുതി : വര്‍ദ്ധിച്ച തുക ഇങ്ങനെ.

പെട്ടിക്കടകള്‍ക്കും വീടിന് തുല്യമായ നികുതി : വര്‍ദ്ധിച്ച തുക ഇങ്ങനെ.

വഴിയോരങ്ങളിലെ പെട്ടിക്കടകളെയും ബാങ്കുകളെയും കെട്ടിട നികുതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തി താരിഫ് നിശ്ചയിച്ചു. 300 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ക്ക് സമാനമായ രീതിയിലാണ് സ്ലാബ്.

പഞ്ചായത്തുകളില്‍ ആറ് മുതല്‍ പത്ത് രൂപ വരെയാണ് നികുതി. വെള്ളം,വൈദ്യുതി തുടങ്ങിയ സര്‍ക്കാര്‍ വക അടിസ്ഥാന സൗകര്യങ്ങളൊന്നും ഉപയോഗിക്കാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം ചെറുകിട കച്ചവടക്കാരില്‍ നിന്ന് നികുതി ഈടാക്കുന്നതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

കെട്ടിട നികുതിക്ക് സ്ലാബ് ഏര്‍പ്പെടുത്തിയതോടെ, ഓരോ തദ്ദേശ സ്ഥാപനത്തിന് കീഴിലും ഇനി വ്യത്യസ്ത തരം കെട്ടിട നികുതിയാകും. തദ്ദേശ സ്ഥാപനങ്ങളുടെ കൗണ്‍സില്‍ യോഗമാണ് സ്ലാബ് തീരുമാനിക്കുന്നത്.

വഴിയോരങ്ങളിലെ പെട്ടിക്കടകളെയും ബാങ്കുകളെയും കെട്ടിട നികുതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തി താരിഫ് നിശ്ചയിച്ചു. 300 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ക്ക് സമാനമായ രീതിയിലാണ് സ്ലാബ്.

കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും കുറഞ്ഞത് ഒരു ചതുരശ്ര മീറ്ററിന് 10 മുതല്‍ 22 രൂപ വരെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താം. പഞ്ചായത്തുകളില്‍ ഇത് ആറ് മുതല്‍ പത്ത് രൂപ വരെയാണ്. എന്നാല്‍ വെള്ളം,വൈദ്യുതി തുടങ്ങിയ സര്‍ക്കാര്‍ വക അടിസ്ഥാന സൗകര്യങ്ങളൊന്നും ഉപയോഗിക്കാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം ചെറുകിട കച്ചവടക്കാരില്‍ നിന്ന് നികുതി ഈടാക്കുന്നതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കെട്ടിട നികുതിക്ക് സ്ലാബ് ഏര്‍പ്പെടുത്തിയതോടെ, ഓരോ തദ്ദേശ സ്ഥാപനത്തിന് കീഴിലും ഇനി വ്യത്യസ്ത തരം കെട്ടിട നികുതിയാകും. തദ്ദേശ സ്ഥാപനങ്ങളുടെ കൗണ്‍സില്‍ യോഗമാണ് സ്ലാബ് തീരുമാനിക്കുന്നത്.

▪️വീട്, പെട്ടിക്കട നികുതി സ്ലാബ് അടിസ്ഥാനത്തിൽ.

ഗ്രാമ പഞ്ചായത്ത്

300 ചതുരശ്ര മീറ്റര്‍ വരെ:
6 രൂപ -10 രൂപ
300 ചതുരശ്ര മീറ്ററില്‍ കൂടുതല്‍
8 രൂപ -12 രൂപ

മുനിസിപ്പാലിറ്റി:

300 ചതുരശ്രമീറ്റര്‍ വരെ : 8 രൂപ-17 രൂപ
300 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ : 10 രൂപ- 19 രൂപ

കോര്‍പറേഷന്‍:

300 ചതുരശ്രമീറ്റര്‍ വരെ : 10 രൂപ- 22 രൂപ
300 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ : 12 രൂപ – 25 രൂപ.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES