Tuesday, August 27, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് സർക്കാർ ആശുപത്രിയിൽ ഒപി ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി വർദ്ധിപ്പിച്ചു.

അഞ്ചുതെങ്ങ് സർക്കാർ ആശുപത്രിയിൽ ഒപി ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി വർദ്ധിപ്പിച്ചു.

തീരദേശ ജനതയുടെ ആശ്രയകേന്ദ്രമായ അഞ്ചുതെങ്ങ് സർക്കാർ ആശുപത്രിയിൽ (അഞ്ചുതെങ്ങ് CHC) ഒപി ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി വർദ്ധിപ്പിച്ചു. അഞ്ചുതെങ്ങ് കമ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് പ്രദേശവാസികളായ മത്സ്യ – കയർ തൊഴിലാളികളടക്കമുള്ള സാധാരണക്കാർക്ക് ഇരുട്ടടിനൽകിക്കൊണ്ട് ഒപി ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി വർദ്ധിപ്പിച്ചത്.

അഞ്ചുരൂപയായിരുന്ന ഒപി ടിക്കറ്റ് നിരക്ക് കഴിഞ്ഞ ഏപ്രിൽ ഒന്ന് മുതൽ വർദ്ധിയ്പ്പിയ്ക്കുകയായിരുന്നു. ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മറ്റി (HMC) അംഗങ്ങളുടെ തീരുമാന പ്രകാരമാണ് നിരക്ക് വർദ്ധനവെന്നാണ് സൂചന.

ഹോസ്പിറ്റലിന്റെ അറ്റകുറ്റപ്പണികൾ, താത്കാലിക ജീവനക്കാരുടെ ശമ്പളം തുടങ്ങിയവയ്ക്ക് ഹോസ്പിറ്റലിന്റെ തനത് വരുമാണ് ഉപയോഗപ്പെടുത്തേണ്ടത്. ഇതിനായാണ് ഒപി ടിക്കറ്റ് ചാർജ്ജ് എന്നപേരിൽ ഒരു ചെറിയ തുക സർക്കാർ ആശുപത്രികൾ ഈടാക്കുന്നത്. എന്നാൽ അഞ്ചുതെങ്ങ് സി. എച്ച്. സി യിൽ കാലങ്ങളായി ഹോസ്പിറ്റൽ ഒപി വരുമാനത്തിൽ കാര്യമായ യാതൊരു നീക്കിയിരിപ്പും ഉണ്ടായിട്ടില്ല. അതിനാൽ തന്നെ അഞ്ചുതെങ്ങ് സി.എച്ച്.സി യുടെ പ്രവർത്തനം ഓരോ ദിവസവും വളരെയേറെ പരിതാപകരമായ നിലയിലാണ് തുടർന്ന് പോയിരുന്നത്.

ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്തിന്റെ കീഴിൽ വരുന്ന സ്ഥാപനമാണ് അഞ്ചുതെങ്ങ് സി.എച്ച്.സി. എന്നാൽ തീരജനതയുടെ ആശാകേന്ദ്രമായ ഈ ആശുപത്രിയിൽ മികച്ച അടിസ്ഥാന സൗകര്യങ്ങളും സേവനമൊരുക്കുവാൻ ബ്ലോക്ക് പഞ്ചായത്തും ഇതുവരെയും കാര്യമായ താല്പര്യം കാട്ടിയിട്ടില്ല.

നിലവിൽ വേണ്ടത്ര സ്റ്റാഫുകളും, അടിസ്ഥാന സൗകര്യങ്ങളും മരുന്നുകളും ലഭ്യമല്ലാത്ത അവസ്ഥയിൽ പ്രദേശവാസികൾക്ക് മികച്ച ചികിത്സാ സൗകര്യം ഒരുക്കുവാൻ അധികൃതർക്ക് കഴിയാത്ത അവസ്ഥയാണുള്ളത്. ഇതേ, തുടർന്ന് രാഷ്ട്രീയ സാമൂഹിക സംഘടനകളുടെയും നേതൃത്വത്തിൽ ശക്തമായ പ്രതിഷേധങ്ങളും പരാതികൾളും നിരന്തരം ഉയരുന്നതിനിടെയാണ് ഇപ്പോൾ ഇരട്ടിയിലേറെ ഒപി ടികറ്റ് ചാർജ്ജ് വർദ്ധിപ്പിച്ചുകൊണ്ട് സാധാരണക്കാരായ രോഗികൾക്ക് അമിത ഭാരം നൽകി നടുവൊടിക്കാനുള്ള തീരുമാനവുമായി അധികൃതർ മുന്നോട്ടുപോകുന്നത്.

ഹോസ്പിറ്റലിൽ ആവശ്യമായ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ദിവസ വേദന അടിസ്ഥാനത്തിൽ കൂടുതൽ സ്റ്റാഫുകളെ ഏർപ്പെടുത്തുന്നതിനുമായാണ് നിലവിലെ ഒ.പി നിരക്ക് വർദ്ധനയെന്നാണ് അധികൃതരുടെ വിശദീകരണം, എന്നാൽ താൽക്കാലിക നിയമങ്ങളുടെ പേരിൽ മാനദണ്ഡങ്ങൾ പാലിയ്ക്കാതെയും യോഗ്യത ഇല്ലാത്തവരെയും നേതാക്കൾക്കളുടെയും രാഷ്ട്രീയപാർട്ടികളുടെയും ഇടപെടലുകളിലൂടെ നിയമിച്ചുകൊണ്ട് ഒപി ടിക്കറ്റ് വഴി ലഭ്യമാകുന്ന തുക ഇഷ്ടക്കാർക്ക് വീതം വച്ച് നൽകുകയാണ് ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മറ്റി ചെയ്യുന്നതെന്നും ആശുപത്രിയുടെ വികസനത്തിനോ ചികിത്സാസൗകര്യങ്ങൾ മെച്ചപ്പെടുത്തുവാനോ ഈ തുക വിനിയോഗിക്കാറില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES