കേന്ദ്ര സായുധ പൊലീസ് സേനകളിലേയ്ക്കുള്ള പരീക്ഷകൾ മലയാളം ഉൾപ്പെടെയുള്ള 13 പ്രാദേശിക ഭാഷകളിൽ നടത്തുവാൻ കേന്ദ്ര സർക്കാർ തീരുമാനം.
കോണ്‍സ്റ്റബിള്‍ ജനറല്‍ ഡ്യൂട്ടി തസ്തികയിലേക്കുള്ള പരീക്ഷകളാണ് 13 പ്രദേശിക ഭാഷകളിൽ നടത്തുവാൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തത്.
ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേയാണ് പ്രാദേശിക ഭാഷകളിലും പരീക്ഷ നടത്തുന്നത്. തീരുമാനം അടുത്തവര്‍ഷം പ്രാബല്യത്തില്‍വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

