കായിക്കര – കോവിൽതോട്ടം പ്രദേശങ്ങളിൽ മോഷണം പെരുകുന്നു, രണ്ടോളം വാട്ടർ പമ്പുകൾ മോഷണം പോയി.
അഞ്ചുതെങ്ങ് കായിക്കര കോവിൽതോട്ടം കൂട്ടിൽവീട്ടിൽ സുരാജിന്റെയും, പ്രതാപന്റെയും വീടുകളിലാണ് ഇന്നലെ രാത്രിയോടെ മോഷണം നടന്നത്.
ഇരുവരെയുടേയും വീടുകളിൽ മണിയ്ക്കൂറുകളുടെ വ്യത്യസത്തിലാണ് കുടിവെള്ള മോട്ടർ പമ്പുകൾ മോഷണം പോയത്.
കൂടാതെ ഇവിടെനിന്നും ജൽജീവൻ മിഷൻ പദ്ധതിക്കായി സൂക്ഷിച്ചിരുന്ന കുടിവെള്ള പൈപ്പുകളും നഷ്ട്ടപ്പെട്ടുണ്ട്.
കൂടാതെ, കുന്നുവിളകം സ്വദേശി സനകന്റെ മൊബൈൽ ഫോണും കഴിഞ്ഞ ദിവസം മോഷണം പോയതായും പറയപ്പെടുന്നു.
അഞ്ചുതെങ് പോലീസിൽ പരാതി നൽകിയതിനെതുടർന്ന് പോലീസ് സ്ഥലം പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.

