Saturday, August 31, 2024
HomeKERALAവ്യാഴ്ചമുതൽ ഡ്രൈവിങ് ലൈസന്‍സ് പിവിസി കാര്‍ഡില്‍ ലഭ്യമാകും.

വ്യാഴ്ചമുതൽ ഡ്രൈവിങ് ലൈസന്‍സ് പിവിസി കാര്‍ഡില്‍ ലഭ്യമാകും.

ഡ്രൈവിങ് ലൈസന്‍സ് പുതിയ പിവിസി പെറ്റ് ജി കാര്‍ഡില്‍ വ്യാഴ്ചമുതൽ ലഭ്യമാകും. നിലവാരമുള്ള ലൈസന്‍സ് കാര്‍ഡെന്ന ദീര്‍ഘനാളത്തെ ആവശ്യമാണ് ഇതോടെ സഫലമാകുന്നത്.

ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടു കൂടിയാണ് പി വി സി പെറ്റ് ജി കാര്‍ഡിലുള്ള ലൈസന്‍സുകള്‍ നിലവില്‍ വരുന്നത്.

സീരിയല്‍ നമ്പര്‍, യുവി എംബ്ലംസ്, ഗില്ലോച്ചെ പാറ്റേണ്‍, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്ബ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, QR കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് ഡ്രൈവിംഗ് ലൈസന്‍സിനുള്ളത്. റോഡ് ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ മാനദണ്ഡ പ്രകാരമാണ് ലൈസന്‍സ് കാര്‍ഡ് ഡിസൈന്‍ ചെയ്തിട്ടുള്ളത്.

അധികം താമസിയാതെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും സമാന രീതിയിലുള്ള കാര്‍ഡിലേക്ക് മാറും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES