Wednesday, August 28, 2024
HomeINTER NATIONALലോക ജനസംഖ്യയില്‍ ഇനി ഇന്ത്യ ഒന്നാമത് : കണക്കുകള്‍ പുറത്തുവിട്ട് ഐക്യരാഷ്ടരസഭ.

ലോക ജനസംഖ്യയില്‍ ഇനി ഇന്ത്യ ഒന്നാമത് : കണക്കുകള്‍ പുറത്തുവിട്ട് ഐക്യരാഷ്ടരസഭ.

ലോക ജനസംഖ്യയില്‍ ഒന്നാമതായി ഇന്ത്യ. യു.എന്‍ പോപ്പുലേഷന്‍ ഫണ്ട് (യു.എന്‍.പി.എ) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരമാണ് ജനസംഖ്യയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്.

ചൈനീസ് ജനസംഖ്യയെക്കാള്‍ 29 ലക്ഷം കൂടുതല്‍ ജനസംഖ്യയാണ് ഇന്ത്യയിലുള്ളത്. കണക്ക് പ്രകാരം ചൈനയില്‍ 142.57 കോടിയാണ് ജനസംഖ്യയെങ്കില്‍ 142.86 കോടിയാണ് ഇന്ത്യയുടെ ജനസംഖ്യ.

1950- മുതലാണ് യുഎന്‍ ജനസംഖ്യാ കണക്കുകള്‍ പുറത്ത് വിടാന്‍ തുടങ്ങിയത്. ഇതാദ്യമായാണ് ഇന്ത്യ ജനസംഖ്യയില്‍ ഒന്നാമതെത്തുന്നത്. ഇന്ത്യന്‍ ജനസംഖ്യയില്‍ 25 ശതമാനവും 14 വയസ്സില്‍ താഴെയുള്ളവരാണ്. 10 മുതല്‍ 19 പ്രായക്കാര്‍ 18 ശതമാനവും 10 മുതല്‍ 24 വരെ പ്രായക്കാര്‍ 26 ശതമാനവുമാണ്. 15 മുതല്‍ 64 പ്രായത്തിനിടയിലുള്ളവര്‍ 68 ശതമാനവും 65 വയസ്സിനു മുകളില്‍ ഏഴു ശതമാനവുമാണെന്ന് ജനസംഖ്യാ കണക്കുകള്‍ പറയുന്നു. എന്നാല്‍ ചൈനയില്‍ 14 വയസ്സില്‍ താളെയുള്ളവര്‍ 17 ശതമാനം മാത്രമാണ്.

2022ല്‍ മാത്രം ചൈനീസ് ജനസംഖ്യയില്‍ എട്ടര ലക്ഷം പേരുടെ കുറവുണ്ടായത്. 1961നു ശേഷം ഇത്രയും കുറവുണ്ടാകുന്നത് ആദ്യമായിട്ടായിരുന്നു. വണ്‍ ചൈല്‍ഡ് പോളിസി കര്‍ശനമാക്കിയതാണ് ചൈനയ്‌ക്ക് തിരിച്ചടിയായത്. ജനസംഖ്യയില്‍ കുറവുണ്ടായതോടെ ചൈന മൂന്ന് കുട്ടി പദ്ധതി വീണ്ടും ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES