Sunday, September 1, 2024
HomeKERALAവൃത്തിയുള്ള സ്ട്രീറ്റ് ഭക്ഷണ സംസ്കാരത്തിന് ഊന്നൽ നൽകി കേന്ദ്രസർക്കാർ : 100 ഫുഡ് സ്‌ട്രീറ്റുകൾക്ക് തുടക്കമിടുന്നു,...

വൃത്തിയുള്ള സ്ട്രീറ്റ് ഭക്ഷണ സംസ്കാരത്തിന് ഊന്നൽ നൽകി കേന്ദ്രസർക്കാർ : 100 ഫുഡ് സ്‌ട്രീറ്റുകൾക്ക് തുടക്കമിടുന്നു, നാലെണ്ണം കേരളത്തില്‍.

വൃത്തിയുള്ള സ്ട്രീറ്റ് ഭക്ഷണ സംസ്കാരത്തിന് ഊന്നൽ നൽകി 100 ഫുഡ് സ്‌ട്രീറ്റുകൾക്ക് തുടക്കമിട്ട് കേന്ദ്ര സർക്കാർ.

ഇതിനായി രാജ്യത്ത് ആകമാനം 100 ഫുഡ് സ്‌ട്രീറ്റുകൾക്ക് തുടക്കമിടാനാണ് കേന്ദ്ര സർക്കാർ പദ്ധതി. ഇതിന്റെ ഭാഗമായി
കേരളത്തിന് നാല് ഫുഡ് സ്ട്രീറ്റുകളാണ് അനുവദിച്ചു.

സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഈ പദ്ധതിയ്ക്കായി 1 കോടി രൂപ വീതം നല്‍കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

സുരക്ഷിതമായ ഭക്ഷണരീതികള്‍ പ്രാദേശിക ഭക്ഷ്യ വ്യവസായങ്ങളുടെ ശുചിത്വ വിശ്വാസ്യത മെച്ചപ്പെടുത്തുക മാത്രമല്ല, പ്രാദേശിക തൊഴില്‍, ടൂറിസം, സമ്പദ്‌വ്യവസ്ഥ എന്നിവ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഭവന, നഗരകാര്യ മന്ത്രാലയവുമായി സഹകരിച്ച്‌ രാജ്യത്തുടനീളമുള്ള 100 ജില്ലകളിലായി 100 ഭക്ഷണ സ്ട്രീറ്റുകള്‍ നിര്‍മ്മിക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ശുചിത്വവും സുരക്ഷിതവുമായ ഭക്ഷണരീതികള്‍ ഉറപ്പുവരുത്തുന്നതിനായി രാജ്യത്തുടനീളം വരുന്ന ഇത്തരം തെരുവുകള്‍ക്ക് മാതൃക സൃഷ്ടിക്കുന്നതിനുള്ള ഒരു പൈലറ്റ് പ്രോജക്റ്റ് എന്ന നിലയിലാണ് ഈ സംരംഭം തുടങ്ങുന്നത്. ഭക്ഷ്യവ്യാപാരങ്ങള്‍ക്കും കമ്മ്യൂണിറ്റി അംഗങ്ങള്‍ക്കും ഇടയില്‍ സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണരീതികള്‍ പ്രോത്സാഹിപ്പിക്കുക, ഭക്ഷ്യജന്യ രോഗങ്ങള്‍ കുറയ്ക്കുകയും മൊത്തത്തിലുള്ള ആരോഗ്യ ഫലങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

സുരക്ഷിതവും വൃത്തിയുള്ളതുമായ ഭക്ഷണം എളുപ്പത്തില്‍ ലഭ്യമാക്കുക എന്നത് ഓരോ പൗരന്മാരുടെ നല്ല ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. സുരക്ഷിതമായ ഭക്ഷണരീതികള്‍ “ശരിയായ ഭക്ഷണം കഴിക്കുക”, ഭക്ഷ്യസുരക്ഷ എന്നിവ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, പ്രാദേശിക ഭക്ഷ്യ ബിസിനസുകളുടെ ശുചിത്വ വിശ്വാസ്യത മെച്ചപ്പെടുത്തുകയും പ്രാദേശിക തൊഴില്‍, ടൂറിസം, സമ്പദ്‌വ്യവസ്ഥ എന്നിവ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത് വൃത്തിയുള്ളതും ഹരിതവുമായ അന്തരീക്ഷത്തിലേക്കും നയിക്കുന്നു എന്ന് സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീ രാജേഷ് ഭൂഷണും ഭവന, നഗരകാര്യ മന്ത്രാലയ സെക്രട്ടറി മനോജ് ജോഷിയും പറയുന്നു.

തെരുവ് ഭക്ഷണങ്ങള്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് മിതമായ നിരക്കില്‍ ദൈനംദിന ഭക്ഷണക്രമം പ്രദാനം ചെയ്യുക മാത്രമല്ല, ധാരാളം ആളുകള്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുകയും ടൂറിസം വ്യവസായത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

ഭവന, നഗരകാര്യ മന്ത്രാലയവുമായി യോജിച്ച്‌ ദേശീയ ആരോഗ്യ ദൗത്യം മുഖേനയും എഫ്‌എസ്‌എസ്‌എഐയുടെ സാങ്കേതിക പിന്തുണയോടെയും ഈ സംരംഭം നടപ്പിലാക്കും. സംസ്ഥാനങ്ങള്‍/ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുള്ള സംരംഭത്തിനുള്ള സാമ്ബത്തിക സഹായം ഓരോ ഫുഡ് സ്ട്രീറ്റിനും/ജില്ലകള്‍ക്കും ഒരു കോടി രൂപ എന്ന നിലയില്‍ നല്‍കും. രാജ്യത്തുടനീളമുള്ള 100 ജില്ലകളിലായി ഇത്തരം 100 ഭക്ഷണ തെരുവുകള്‍ തുറക്കും. ഈ ഭക്ഷണ തെരുവുകളുടെ സ്റ്റാന്‍ഡേര്‍ഡ് ബ്രാന്‍ഡിംഗ് എഫ്‌എസ്‌എസ്‌എയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES