Wednesday, August 28, 2024
HomeINFORMATIONS & PROJECTSപഴയ ഡ്രൈവിങ് ലൈസന്‍സ് സ്മാർട്ടാക്കാൻ ഓണ്‍ലൈനായി അപേക്ഷിക്കുന്നതെങ്ങനെ..?

പഴയ ഡ്രൈവിങ് ലൈസന്‍സ് സ്മാർട്ടാക്കാൻ ഓണ്‍ലൈനായി അപേക്ഷിക്കുന്നതെങ്ങനെ..?

നിങ്ങളുടെ പഴയ ഡ്രൈവിങ് ലൈസന്‍സുകള്‍ മാറ്റി, ഏഴ് സുരക്ഷാ ഫീച്ചറുകളോട് കൂടിയ പുതിയ പിവിസി ലൈസന്‍സുകൾ സ്വന്തമാക്കാം.

ഇതിനായി നിങ്ങൾ 200 രൂപയാണ് നൽകേണ്ടത്.
കേന്ദ്ര സർക്കാരിന്റെ പരിവാഹൻ സൈറ്റ് https://sarathi.parivahan.gov.in വഴിയാണ് ഓണ്‍ലൈനായ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

കൈവശമുള്ള പഴയ ലൈസന്‍സ് തിരികെ ഏല്‍പ്പിക്കേണ്ടതില്ല. ലൈസന്‍സ് തപാലില്‍ വേണമെന്നുള്ളവര്‍ തപാല്‍ ഫീസ് കൂടി ചേര്‍ത്താണ് അടയ്‌ക്കേണ്ടത്.

ഒരു വര്‍ഷത്തേക്കാണ് സ്മാര്‍ട്ട് കാര്‍ഡിലേക്ക് മാറുന്നതിന് ഇളവുള്ളത്. അതിന് ശേഷം ഡൂപ്ലിക്കേറ്റ് ലൈസന്‍സിനായി 1200 രൂപയും തപാല്‍കൂലിയും നല്‍കേണ്ടി വരും. ആര്‍സി ബുക്കും ഇത്തരത്തില്‍ സ്മാര്‍ട്ടാക്കി മാറ്റാം.

ഏഴ് സുരക്ഷാ ഫീച്ചറുകളോട് കൂടിയ പിവിസി പെറ്റ് ജി കാര്‍ഡിലുളള ലൈസന്‍സുകളാണ് സംസ്ഥാനത്ത് പുതുതായി നൽകി വരുന്നത്.

ക്യൂ ആര്‍ കോഡ്, യു വി എംബ്ലം, സീരിയല്‍ നമ്ബര്‍, ഗില്ലോച്ചെ പാറ്റേണ്‍, ഹോട്ട് സ്റ്റാമ്ബ്ഡ് ഹോളോഗ്രാം, മൈക്രോ ടെക്സ്റ്റ്, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക് എന്നിങ്ങനെയുളള സുരക്ഷാ ഫീച്ചറുകളാണ് ഡ്രൈവിങ് ലൈസന്‍സിലുള്ളത്.

മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്പോര്‍ട്ട് ഹൈവേയ്സിന്റെ മാനദണ്ഡ പ്രകാരമാണ് ഡ്രൈവിങ് ലൈസന്‍സിന്റെ കാര്‍ഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES