അഞ്ചുതെങ്ങിൽ കേരള ക്ഷേത്ര സംരക്ഷണ സമിതി ചിറയിൻകീഴ് താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ
വിഷു സംക്രമ നിധി സംഘടിപ്പിച്ചു.
കേരള ക്ഷേത്ര സംരക്ഷണ സമിതി ചിറയിൻകീഴ് താലൂക്ക് കമ്മിറ്റിയുടെ ഭാഗമായ കപാലീശ്വരം മഹാദേവ ക്ഷേത്രശാഖയും ഇടയ്ക്കുടി ക്ഷേത്രശാഖയും സംയുക്തമായാണ് വിഷു സംക്രമ നിധി സംഘടിപ്പിച്ചത്.
ഏപ്രിൽ 24 ന് വൈകുന്നേരം ഇടയ്ക്കുടി ക്ഷേത്രാങ്കണത്തിൽവെച്ച് സംഘടിപ്പിച്ച പരിപാടിയിൽ വിഷു സംക്രമ നിധി സമർപ്പണവും മെമ്പർഷിപ്പ് കാർഡ് വിതരണവും നടന്നു.
ചടങ്ങിൽ കേരള ക്ഷേത്ര സംരക്ഷണ സമിതി ചിറയിൻകീഴ് താലൂക്ക് സെക്രട്ടറി ഉദയസിംഹൻ ,രക്ഷാധികാരി തുളസി ധരൻ പോറ്റി, താലൂക്ക് മതൃ സമിതി സെക്രട്ടറി ജയ എംജെ സെക്രട്ടറി ഷാജി കപാലീശ്വരം തുടങ്ങിയവർ പങ്കെടുത്തു.

