Saturday, August 31, 2024
HomeKERALAപ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തിരുവനന്തപുരത്തിന്റെ ഊഷ്മള സ്വീകരണം.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തിരുവനന്തപുരത്തിന്റെ ഊഷ്മള സ്വീകരണം.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തിരുവനന്തപുരത്തിന്റെ ഊഷ്മള സ്വീകരണം.
ശംഖുമുഖത്തെ ടെക്‌നിക്കല്‍ ഏരിയയിലാണ് പ്രധാനമന്ത്രി വിമാനമിറങ്ങിയത്.

തുടര്‍ന്ന് റോഡ് മാര്‍ഗമാണ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി. വന്ദേ ഭാരത് ട്രെയിന്റെ ഫ്ളാഗ് ഓഫും 3,200 കോടിയുടെ മറ്റ് വികസന പദ്ധതികളുടെ സമര്‍പ്പണവും ശിലാസ്ഥാപനവും നിര്‍വഹിക്കുന്നതിനാണ് നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്.

10.10-ന് കൊച്ചിയില്‍ നിന്ന് തിരുവന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍, ശശിതരൂര്‍ എംപി, മന്ത്രി ആന്റണി രാജു എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
തുടര്‍ന്ന് 10.30-ന് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേ ഭാരത് ഫ്ളാഗ് ഓഫ് ചെയ്യും.

10.50 വരെ അവിടെ ചിലവിടുകയും വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തുകയും ചെയ്യും. ക്ഷണിയ്‌ക്കപ്പെട്ട യാത്രക്കാരെ ട്രെയിനില്‍ പ്രവേശിപ്പിച്ചു. 11-ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൊച്ചി വാട്ടര്‍ മെട്രോയും വൈദ്യുതീകരിച്ച പാലക്കാട്-പളനി- ദിണ്ടിക്കല്‍ സെക്ഷന്‍ റെയില്‍പ്പാതയും രാജ്യത്തിന് സമര്‍പ്പിക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ രാവിലെ 10.30-നായിരിക്കും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES