അഞ്ചുതെങ്ങ് എൽപി സ്കൂളുകളിലെ താത്കാലിക അധ്യാപക നിയമനങ്ങൾക്ക് മാനദണ്ഡങ്ങൾ ഉറപ്പുവരുത്തണമെന്ന് ഓംബുഡ്‌സ്മാൻ ഉത്തരവ്.
ഇനിമുതലുള്ള എല്ലാ താൽക്കാലിക നിയമനങ്ങളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന മാത്രമേ നടത്തുവാൻ പാടുള്ളൂ എന്ന കർശന നിർദ്ദേശമാണ് തദ്ദേശസ്വയഭരണസ്ഥാപനത്തിന് വേണ്ടിയുള്ള ഓംബുസ്മാൻ ജസ്റ്റിസ് ഗോപിനാഥൻ ഉത്തരവിൽ നൽകിയത്.
മാനദണ്ഡങ്ങൾ പാലിയ്ക്കാതെ കായിക്കര ആശാൻ മെമ്മോറിയൽ എൽപി സൂകൂളിൽ നടത്തിയ താത്കാലിക അധ്യാപകനിയമനങ്ങൾക്കെതിരെ അഞ്ചുതെങ്ങ് സ്വദേശി നൽകിയ പരാതിയിന്മേലാണ് നടപടി.
“തൊഴിലും നൈപുണ്യ” ഗവൺമെൻറ് ഉത്തരവിന് വിപരിതമായി തത്കാലിക നിയമനങ്ങൾ നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി ഉണ്ടായിരിക്കുന്നത്.

